'കൂട്ട്' പൂർവ വിദ്യാർഥി സംഗമം ലോഗോ പ്രകാശനം
text_fieldsദുബൈ: കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് 1977-78 എസ്.എസ്.എൽ.സി ബാച്ച് 'കൂട്ട്' പൂർവ വിദ്യാർഥി സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 24 ഞായറാഴ്ച സ്കൂൾ അങ്കണത്തിലാണ് പരിപാടി. ലോഗോ പ്രകാശനം ദുബൈയിൽ സ്കൂൾ പൂർവ വിദ്യാർഥിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. പൂർവ വിദ്യാർഥിയും റീജൻസി ഗ്രൂപ് ചെയർമാനുമായ ശംസുദ്ധീൻ ബിൻ മുഹ്യിദ്ദീൻ ആശംസ നേർന്നു.
സ്കൂളിലെ പഴയകാല അധ്യാപകരെ ആദരിക്കൽ, മൺമറഞ്ഞ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിക്കൽ, ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണം തുടങ്ങിയവയും 'കൂട്ടി'ൽ ഒരുക്കിയിട്ടുണ്ട്. 1977-78 ബാച്ചിലെ വിദ്യാർഥികളായ സഫിയ മൊയ്‌ദീൻ, സാബു ക്ലാരി, അബ്ദുൽ കലാം പൊന്മുണ്ടം, കെ.എം. നാസർ, ഇമ്പിച്ചിക്കോയ തങ്ങൾ, ഹംസ വാരിയത്ത് എന്നിവരും അഭ്യുദയകാംക്ഷികളായ ശംസുന്നിസ ഷംസുദ്ദീൻ, റീജൻസി ഗ്രൂപ് എക്സിക്യൂട്ടിവ് ഡിറക്ടർസ് റഷീദ് ബിൻ അസ്‌ലം, അബ്ദു സുബുഹാൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.