സൗദി രാജാവിെൻറ സഹോദരൻ അമീര്‍ തലാല്‍ ബിന്‍ അബ്ദുൽ അസീസ് അന്തരിച്ചു
text_fieldsറിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദിെൻറ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ശനിയാഴ്ച വൈകീട്ട് റിയാദില്‍ നിര്യാതനായി. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. മകന്‍ അബ്ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിെൻറ എട്ടാമത്തെ മകനായി ജനിച്ച അമീര്‍ തലാല്‍, സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. അന്തരിച്ച അമീറിന് അനുശോചനമർപ്പിക്കാൻ മക്കളും കുടുംബാംഗങ്ങളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ സ്വീകരിക്കുമെന്നും മകന്‍ അമീര്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.