പൊതുമാപ്പ്: അന്വേഷണങ്ങൾക്ക് 20 ഭാഷകളിൽ മറുപടി ലഭിക്കും
text_fieldsഅബൂദബി: ഞായറാഴ്ച മുതൽ ആരംഭിക്കുന്ന പൊതുമാപ്പിന് അപേക്ഷിക്കുന്നവരെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 600522222 എന്ന കാൾ സെന്ററിൽനിന്ന് 20 ഭാഷകളിൽ മറുപടി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾക്ക് മറുപടി നൽകാനായി ഇതടക്കം 20 ചാനലുകളാണ് അധികൃതർ രൂപപ്പെടുത്തിയിരിക്കുന്നത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) പ്രവർത്തിപ്പിക്കുന്ന കാൾ സെൻറർ 24 മണിക്കൂറും എല്ലാ ദിവസവും പൊതുജനങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി സഹകരിച്ചാണ് 20 വ്യത്യസ്ത ഭാഷകളിൽ പൊതു അന്വേഷണങ്ങളോട് പ്രതികരിക്കാനുള്ള ചുമതലയുള്ള പരിശീലനം ലഭിച്ച കേഡർമാരെ ലഭ്യമാക്കിയത്.
ഇവർ വിവരങ്ങൾ കൃത്യമായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും കൈമാറാൻ സഹായിക്കുമെന്ന് ഐ.സി.പി അധികൃതർ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങൾ, ലൈവ് ചാറ്റ്, ഇ-മെയിൽ, നേരിട്ടുള്ള കസ്റ്റമർ സേവന കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ ചാനലുകളും വിവരങ്ങൾ അറിയാനായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുമാപ്പ് ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ അപേക്ഷ നൽകാൻ ശ്രദ്ധിക്കണമെന്നും അവസാനം നിമിഷം വരെ കാത്തിരിക്കരുതെന്നും വിസ നിയമലംഘകരോട് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.