പൊതുമാപ്പ്: 200 പേർക്ക് ജോലി വാഗ്ദാനവുമായി ഹോട്ട്പാക്ക്
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ രേഖകൾ നിയമവിധേയമാക്കിയ പ്രവാസികൾക്ക് വമ്പൻ തൊഴിൽ വാഗ്ദാനവുമായി പാക്കിങ് രംഗത്തെ ഭീമന്മാരായ ഹോട്ട്പാക്ക്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ യോഗ്യരായ 200 പേർക്ക് തൊഴിൽ നൽകുമെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ പ്രഖ്യാപിച്ചു.
ഇതിൽ 100 പേരെ ഇതിനകം ചുരുക്കപ്പട്ടികയിലുൾപ്പെടുത്തി. ബാക്കിയുള്ളവരെ വൈകാതെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. പൊതുമാപ്പ് കേന്ദ്രങ്ങളിൽ വെച്ച് അഭിമുഖങ്ങൾ നടത്തിയാണ് യോഗ്യരെ തെരഞ്ഞെടുക്കുന്നത്.
യു.എ.ഇയുടെ പൊതുമാപ്പ് സംരംഭത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്നും തങ്ങളുടെ സാമൂഹിക പിന്തുണയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
200 തൊഴിലുകളിൽ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾക്കും അവസരമുണ്ട്. വെയർഹൗസിലും ലോജിസ്റ്റിക് കേന്ദ്രങ്ങളിലും ഇതിനകം 10ലേറെ തൊഴിലന്വേഷകരെ ഉൾപ്പെടുത്തി.
ഹോട്ട്പാക്ക് ഹാപ്പിനസ് ഇനിഷ്യേറ്റിവിന്റെ അതേ ആർജവത്തോടെയാണ് ഈ പരിപാടിയും തയാറാക്കിയിട്ടുള്ളത്. അതിലൂടെ വിശാലമായ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഏറ്റെടുത്തിരിക്കുന്നു.
50 ലക്ഷം ദിർഹമിന്റെ ക്ഷേമനിധി സ്ഥാപിക്കുന്നതുൾപ്പെടെ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിപാടികൾ ഹോട്ട്പാക്ക് നടപ്പാക്കിയിട്ടുണ്ട്.
ഈ ഫണ്ട് കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കുടുംബങ്ങൾക്കുള്ള ആരോഗ്യ സംരക്ഷണ സഹായം, ‘മേയ്ക്ക് എ വിഷ്’ പ്രോഗ്രാം എന്നിവ പോലുള്ള മികച്ച ആനുകൂല്യങ്ങൾ നൽകുന്നു.
ഈ ശ്രമങ്ങൾ ഹോട്ട് പാക്കിന്റെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അഭിവൃദ്ധി പ്രാപിക്കാനാവശ്യമായ വിഭവങ്ങളുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ എച്ച്.ആർ ഡെവലപ്മെന്റ് ആൻഡ് ടാലന്റ്സ് മാനേജർ നഗീബ സുലെമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.