പൊതുമാപ്പ്: ബോധവത്കരണവുമായി കെ.എം.സി.സി
text_fieldsദുബൈ: വിസ നിയമലംഘകർക്ക് രേഖകൾ നിയമവിധേയമാക്കുന്നതിന് അവസരം നൽകുന്ന പൊതുമാപ്പ് ഡിസംബർ 31ന് അവസാനിരിക്കെ ബോധവത്കരണവും സഹായവുമായി കെ.എം.സി.സി പ്രവർത്തകർ ദേരയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.
ദുബൈ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ പ്രത്യേക നിർദേശപ്രകാരം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് കെ.പി.എ. സലാം, സെക്രട്ടറിമാരായ റഈസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് എന്നിവർ നേതൃത്വം നൽകി.
പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവർ എത്രയും വേഗം നടപടികൾ പൂർത്തീകരിക്കണമെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് കെ.പി.എ. സലാം ആവശ്യപ്പെട്ടു. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി സഹായവും കെ.എം.സി.സി വാഗ്ദാനം ചെയ്തു.
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എങ്കിലും പൊതുമാപ്പ് സേവനം തേടുന്നവരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ഡിസംബർ 31വരെ നീട്ടുകയായിരുന്നു.
കെ.എം.സി.സി ഹാപ്പിനെസ് ടീം അംഗങ്ങളായ അഷറഫ് തോട്ടോളി, കബീർ വയനാട്, ഷാഫി ചെർക്കളം, മുഹമ്മദ് പെർഡാല, അബ്ദുറസാഖ് ബദിയടുക്ക, നൗഫൽ തിരുവനന്തപുരം, സിറാജ് തലശ്ശേരി, ഫാസിൽ കോഴിക്കോട്, അഷറഫ് കോഴിക്കോട്, സി.വി. സഹീർ, മുഹമ്മദ് നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.