പൊതുമാപ്പ്: ഷാർജയിൽ ഹെൽപ് െഡസ്ക് തുടങ്ങി
text_fieldsഷാർജ: യു.എ.ഇ.യിൽ ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്തുന്നവരെ
സഹായിക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, കെ.ബാലകൃഷ്ണൻ, അഡ്വ.സന്തോഷ്.കെ.നായർ, ഷാജി ജോൺ,വി.കെ.പി.മുരളീധരൻ, അബ്ദുമനാഫ്,മാധവൻ നായർ പാടി, അബ്ദുൽ ജബ്ബാർ,അജയ്കുമാർ എസ് പിള്ള,മുഹമ്മദ് ജാഫർ പി.കെ, നൗഷാദ് ഖാൻ,നസീർ.ടി.വി തുടങ്ങിയവർ സംബന്ധിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങളും നിയമോപദേശങ്ങളും നൽകുന്നതിനായാണ് ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
മറ്റു രാജ്യക്കാർക്കും മാർഗ നിർദേശങ്ങൾ നൽകുമെന്ന് പ്രസിഡൻറ് ഇ.പി.ജോൺസൺ അറിയിച്ചു.പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാൻ പ്രയാസപ്പെടുന്നവർക്ക് സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിമാന ടിക്കറ്റ് നൽകാനുള്ള ശ്രമങ്ങളും നടത്തും.രാവിലെ 9മണി മുതൽ ഒരു മണി വരെയും വൈകീട്ട് 5 മുതൽ രാത്രി 9 മണി വരെയുമായിരിക്കും ഹെൽപ് ഡസ്കിെൻറ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.