Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ പൊതുമാപ്പ്​...

യു.എ.ഇയിൽ പൊതുമാപ്പ്​ ​​പ്രഖ്യാപിക്കും 

text_fields
bookmark_border
യു.എ.ഇയിൽ പൊതുമാപ്പ്​ ​​പ്രഖ്യാപിക്കും 
cancel

അബൂദബി: വിസ നിയമങ്ങൾ ലംഘിച്ച്​ യു.എ.ഇയിൽ തുടരുന്ന വിദേശികൾക്ക്​ സർക്കാർ പൊതുമാപ്പ്​ പ്രഖ്യാപിക്കും. ഇത്​ സംബന്ധിച്ച സൂചനകൾ ഫെഡറൽ അതോറിറ്റി ഫോർ ​െഎഡൻറിറ്റി ആൻറ്​ സിറ്റിസൺഷിപ്പ്​ (എഫ്​.എ.​െഎ.സി.) അധികൃതർ നൽകി. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോയുള്ള അവസരം വിദേശികൾക്ക്​ നൽകുമെന്ന്​ എഫ്​.എ.​െഎ.സി. ചെയർമാൻ അലി മുഹമ്മദ്​ ബിൻ ഹമ്മാദ്​ അൽ ശാംസി പറഞ്ഞു. അനധികൃതമായി താമസിച്ചതിനു​ള്ള പിഴയോ മറ്റ്​ നിയമനടപടികളോ ഇവർക്ക്​ നേരിടേണ്ടിവരില്ല. 

ഏതാനും ആഴ്​ചകൾക്കുള്ളിൽ പദ്ധതി ​ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ്​ നടപ്പാക്കുക. 2013 ൽ രണ്ട്​ മാസം നീണ്ട പൊതുമാപ്പ്​ കാലയളവ്​ പ്രഖ്യാപിച്ചിരുന്നു.  62000 ​േപരാണ്​ ഇതി​​​െൻറ ആനുകൂല്ല്യം പ്രയോജനപ്പെടുത്തിയത്​.
വിസ നിയമങ്ങളിൽ അയവ്​ വരുത്തിയ സർക്കാർ തീരുമാനത്തി​​​െൻറ ചുവടുപിടിച്ചാണ്​ പൊതുമാപ്പും നടപ്പാക്കുന്നത്​. 

വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത്​ എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കാനാണ്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം നിർദേശിച്ചിരിക്കുന്നത്​. തൊഴിലന്വേഷണത്തിനെത്തി കാലാവധി കഴിഞ്ഞും യു.എ.ഇയിൽ കഴിയുന്നവർക്ക്​ ഇവിടെ ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും  മന്ത്രിസഭാ യോഗം നിർദേശിച്ചിരുന്നു. 

പൊതുമാപ്പ്​​ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്ത​ുമെന്ന്​ വിദേശകാര്യ വകുപ്പ്​ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ സയിദ്​ റാകാൻ അൽ റാശ്​ദി പറഞ്ഞു. ഇൗ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവർക്ക്​ കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അ​േദ്ദഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnestygulf newsmalayalam news
News Summary - amnesty-uae-gulf news
Next Story