പൊതുമാപ്പ് സംശയങ്ങളുണ്ടോ വിളിക്ക് വിളിക്ക് വിളിക്ക് 80080
text_fieldsദുബൈ: പൊതുമാപ്പ് സൗകര്യം നിലവിൽ വന്ന് ഒരു മാസം തികയാറാവുന്നു. ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ മാധ്യമ സ്ഥാപനങ്ങളെല്ലാം ഒട്ടനവധി തവണ ഇൗ സൗകര്യത്തിെൻറ പ്രയോജനം വിശദീകരിച്ചു കഴിഞ്ഞു. രാജ്യത്ത് കഴിയുന്നവരുടെയും സന്ദർശിക്കുന്നവരുടെയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്താനുള്ള മഹത്തായ ഉദ്യമത്തിൽ പങ്കു ചേർന്ന് വിവിധ സാമൂഹിക-സാംസ്കാരിക- പ്രവാസി സംഘടനകളും മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാജ്യത്തിെൻറ പല ഭാഗങ്ങളിലായി ഒമ്പതു പൊതുമാപ്പ് കേന്ദ്രങ്ങളും ആമർ സെൻററുകളും മുഖേന വിസ, താമസ രേഖകൾ ശരിയാക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ലഭ്യമാണ്. പൊതുമാപ്പ് കേന്ദ്രങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റിലെയും എംബസിയിലേയും ഉദ്യോഗസ്ഥരും നിങ്ങളുടെ സഹായത്തിനുണ്ട്.
യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ, ദുബൈ കെ.എം.സി.സി, അബൂദബി കെ.എം.സി.സി, ഇന്ത്യൻ ഇസ്ലാമിക് സെൻറർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് തുടങ്ങിയ സംഘടനകളെല്ലാം സഹായം നൽകാനുണ്ട്.
• അബൂദബി േഹാട്ട്ലൈൻ : 80080
• അൽെഎൻ : 03 762 5555
• ദുബൈ ഹോട്ട്ലൈൻ: 8005111
• ഷാർജ: 06 5726777
• റാസൽഖൈമ: 8005000
• ഫുജൈറ: 09 2222727
• അജ്മാൻ: 06 7434444
• ഉമ്മുൽ ഖുവൈൻ: 06 7063300
• ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ: 055 -8391391 ,050 -4630300
• തൃശൂർ സി.എച്ച് സെൻറർ യു.എ.ഇ: 067311194, 0564456285, 0563745447
• അൽെഎൻ െഎ.എസ്.സി ഹെൽപ് ഡെസ്ക്: 0504935402, 0506941921, 0504710138.
• ദുബൈ കെ.എം.സി.സി ഹെൽപ് ഡെസ്ക് നമ്പർ: 2727773
• ഷാർജ ഇന്ത്യൻ അസോസിയേഷൻ: 065610845
• അബൂദബി കെ.എം.സി.സി^െഎ.െഎ.സി: 0563177987, 026424488
• യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ: 055 2203331
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.