പൊതുമാപ്പ് ഡിസംബർ 31ന് അവസാനിക്കും
text_fieldsപൊതുമാപ്പ് കാലാവധി ഡിസംബർ 31ന് അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ചവർ വിസ രേഖകൾ നിയമവിധേയമാക്കുന്നതിന് പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ ആവർത്തിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു.
എന്നാൽ സേവനം തേടുന്നവരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് കാലാവധി ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ നടപടികൾ വേഗത്തിലാക്കണമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു. രാജ്യത്ത് ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് താമസം നിയമപരമാക്കാനുള്ള യു.എ.ഇയുടെ മനുഷ്യത്വപരമായ നടപടിയാണ് പൊതുമാപ്പ് പദ്ധതിയെന്ന് മേജർ ജനറൽ സലാഹ് അൽ ഖംസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.