പൊതുമാപ്പ് നീട്ടില്ല: നിയമലംഘകർക്ക് കനത്ത ശിക്ഷ -മുന്നറിയിപ്പുമായി ജി.ഡി.ആർ.എഫ്.എ അധികൃതർ
text_fieldsദുബൈ: യു.എ.ഇയിൽ തുടരുന്ന പൊതുമാപ്പിന്‍റെ കാലാവധി ഇനിയും നീട്ടില്ലെന്ന് ആവർത്തിച്ച് ദുബൈ ഇമിഗ്രേഷൻ മേധാവി ലെഫ്.ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി. ഡിസംബർ 31ന് പൊതുമാപ്പ് കാലാവധി അവസാനിക്കും. പൊതുമാപ്പ് അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്ന് വിചാരിക്കാതെ ഉടൻ അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിന് ശേഷം നിയമലംഘകർക്കെതിരെ കർശന നടപടികളുണ്ടാവും.
ജി.ഡി.ആർ.എഫ്.എ ദുബൈ നൽകുന്ന പ്രധാന ആശയവിനിമയ ചാനലുകളിലൊന്നാണ് ജി.ഡി.ആർ.എഫ്.എ വെബ്‌സൈറ്റിൽ ലഭ്യമായ ‘ഡയറക്ടർ ജനറലുമായി ബന്ധപ്പെടുക’ എന്ന സേവനമെന്നും അൽ മറി പറഞ്ഞു. ഇതുവഴി എല്ലാ ഉപയോക്താക്കൾക്കും അംഗങ്ങൾക്കും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഡയറക്ടർ ജനറലിനെ അറിയിക്കുന്നതിനും വകുപ്പിനും പൊതുജനങ്ങൾക്കുമിടയിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് കഴിഞ്ഞ ശേഷം നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സ്വീകരിക്കും.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി ദുബൈ ഇമിഗ്രേഷൻ മേധാവി മുഹമ്മദ് അഹമ്മദ് അൽ മർറി ദുബൈയിലെ മാധ്യമപ്രവർത്തകരുമായി സംവദിച്ചു. ഡയറക്ടർ ജനറലുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് ഡയറക്ടർ ജനറലിന്‍റെ പേജ് സന്ദർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 8005111 എന്ന നമ്പറിലൂടെ 24/7 പ്രവർത്തിക്കുന്ന ആമർ സെന്‍റർ വഴി നിയമ ലംഘനങ്ങൾ അറിയിക്കാം. വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തുടരുന്നവർക്ക് താമസം നിയമവിധേയമാക്കുന്നതിനോ പിഴയോ പ്രവേശന നിരോധനമോ കൂടാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനുമായി സെപ്റ്റംബർ ഒന്ന് രണ്ട് മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.