ഷാർജ സഫാരിയിൽ ആന പ്രസവിച്ചു
text_fieldsഷാർജ: ആഫ്രിക്കക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്ന ഖ്യാതിയുള്ള ഷാർജ സഫാരിയിൽ ആന പ്രസവിച്ചു. എമിറേറ്റിലെ പരിസ്ഥിതി, സംരക്ഷിത മേഖല വകുപ്പാണ് ഇക്കാര്യമറിയിച്ചത്. മഴയിൽ മുളച്ചുപൊങ്ങുന്ന ചെടിയായ ‘തർഥൂതി’ന്റെ പേരാണ് ആനക്കുട്ടിക്ക് നൽകിയിരിക്കുന്നത്. ഷാർജ സഫാരിയിൽ ആഫ്രിക്ക സവന്ന വിഭാഗത്തിൽപെട്ട രണ്ടാമത്തെ ആനക്കുട്ടിയാണ് ജനിക്കുന്നത്. കരയിൽ വസിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മൃഗമായാണ് സവന്ന ആനകൾ വിലയിരുത്തപ്പെടുന്നത്. 2021ൽ ആരംഭിച്ച പാർക്കിന്റെ മൂന്നാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്.
മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വന അന്തരീക്ഷത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപ്പെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ഇത്തവണ ജീവികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് പാർക്കിനെ ആകർഷണീയമാക്കുന്നത്. സിംഹം, ആനകൾ, ജിറാഫുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.