ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി അനന്തപുരി കൂട്ടായ്മ
text_fieldsഅജ്മാൻ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ അജ്മാൻ വ്യവസായിക മേഖല ഒന്നിൽ ലില്ലി ക്യാമ്പിൽ 330 പേർക്ക് ഇഫ്താർ വിരുന്നൊരുക്കി. പ്രസിഡൻറ് കെ.എസ്. ചന്ദ്ര ബാബുവിന്‍റെ അധ്യക്ഷതയിൽ രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയഷൻ ജോ. ട്രഷററുമായ ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു.
വർക്കിങ് പ്രസിഡൻറ് റെൻജി കെ. ചെറിയാൻ, തേക്കട നവാസ്, അഡ്വ. സ്മിനു സുരേന്ദ്രൻ, വനിത കൺവീനർ സർഗ റോയി എന്നിവർ ആശംസ നേർന്നു. ഷഫീഖ് വെഞ്ഞാറമൂട്, വിനേഷ്, ഹയാത്ത് സൈഫ്, അരുണ, അഭിലാഷ് മണമ്പൂർ, സലിം അംബൂരി, അജ്മൽ പാളയം, രാജേഷ് സോമൻ, റോയി, പ്രജിത്ത്, സജീർ മടവൂർ, അബ്ദുൽ സലാം, ജ്യോതി, അഭിലാഷ് രത്നാകരൻ, ഹാഷിം അംബൂരി, സലീം കല്ലറ, സജീർ ഹാലിദ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ ബിജോയ് ദാസ് നന്ദിയുംപറഞ്ഞു. അടുത്ത ദിവസങ്ങളിൽ സജ, നാഷനൽ പെയ്ൻറ്, സോനപൂർ എന്നിവിടങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.