അനന്തപുരി മൈലാഞ്ചി പെരുന്നാൾ സംഘടിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ മൈലാഞ്ചി പെരുന്നാൾ സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് ബിരിയാണി പാചക മത്സരം, മൈലാഞ്ചിയിടൽ മത്സരം, വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും സംഘടിപ്പിച്ചു. പൊതുയോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജൂഡ്സൺ ജേക്കബ്, എ.വി. മധു, മുരളീധരൻ, അബൂബക്കർ എന്നിവരും പങ്കെടുത്തു.
അനന്തപുരി പ്രവാസി കൂട്ടായ്മ ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കടിയുടെ അധ്യക്ഷതയിൽ മുഖ്യരക്ഷാധികാരി ബാബു വർഗീസ്, വനിത ജനറൽ കൺവീനർ ജ്യോതിലക്ഷ്മി, കൺവീനർമാരായ ബിന്ദ്യ അഭിലാഷ്, മുനീറ സലീം എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ആക്ടിങ് ട്രഷറർ പ്രഭാത് നായർ നന്ദിയും പറഞ്ഞു.
മത്സരങ്ങളിൽ വിജയിച്ചവർക്ക് കാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.