തൊഴിലാളികൾക്ക് ഇഫ്താറിന് തുടക്കമിട്ട് അനന്തപുരി പ്രവാസി കൂട്ടായ്മ
text_fieldsഅൽ നബി ഇല്യാസ് മസ്ജിദിൽ അനന്തപുരി പ്രവാസി കൂട്ടായ്മ ഒരുക്കിയ ഇഫ്താർ വിരുന്ന്
ഷാർജ: സജ വ്യവസായിക മേഖലയിലെ അൽ നബി ഇല്യാസ് മസ്ജിദിലെത്തുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അനന്തപുരി പ്രവാസി കൂട്ടായ്മ. റമദാൻ ആദ്യദിനത്തിൽ ആയിരത്തോളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഇഫ്താർ ഫോഴ്സുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. റമദാൻ ഒന്നു മുതൽ വ്രതമവസാനിക്കുന്നത് വരെയും തൊഴിലാളികൾക്ക് ഇവിടെ വിരുന്നൊരുക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
കഴിഞ്ഞ വർഷങ്ങളിലും കൂട്ടായ്മ വിവിധയിടങ്ങളിൽ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചിരുന്നതായി ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച നടന്ന ഇഫ്താർ വിരുന്നിന് ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, ട്രഷറർ ബിജോയ് ദാസ്, അബ്ദുല്ല കമ്മപാലം, അഡ്വ. ഫരീത്, ഭാരവാഹികളായ അഡ്വ. സ്മിനു സുരേന്ദ്രൻ, അഭിലാഷ് മണബൂർ, പ്രഭാത് നായർ, വനിത ജനറൽ കൺവീനർ ജ്യോതി ലക്ഷ്മി, കൺവീനർമാരായ, ബിന്ദ്യ അഭിലാഷ്, അരുണ അഭിലാഷ്, അനിത രവിന്ദ്രൻ, ഇഫ്താർ കോഒാഡിനേറ്റർ റാഫി പേരുമല തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.