പ്രഭാഷണ കലയിൽ മുന്നേറി ഏഴാം ക്ലാസുകാരി അനന്യ
text_fieldsപ്രഭാഷണ കലയിൽ തേൻറതായ കഴിവ് തെളിയിച്ച് മുന്നേറുകയാണ് അൽഐൻ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസുകാരി അനന്യ അനീഷ്. പുതുതലമുറ ഇംഗ്ലീഷ് ഭാഷക്ക് പിന്നാലെ ഓടുമ്പോഴാണ് ഈ മിടുക്കിയുടെ മലയാള പ്രഭാഷണ പാഠവവും മലയാള ഭാഷയോടുള്ള സ്നേഹവും ശ്രദ്ധേയമാകുന്നത്. പ്രസംഗത്തിനു പുറമെ കവിത പാരായണം, മോണോആക്ട്, കഥാപ്രസംഗം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച അനന്യ അൽഐനിലെ കലാ സാംസ്കാരിക കൂട്ടായ്മകളുടെ കുട്ടികൾക്കായുള്ള പരിപാടികളിൽ സജീവസാന്നിധ്യമാണ്.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ, അൽഐൻ മലയാളി സമാജം, സേവനം, ബ്ലൂസ്റ്റാർ അൽഐൻ തുടങ്ങിയ കലാസാംസ്കാരിക വേദികളിൽ പ്രസംഗം, കവിത പാരായണം, മോണോആക്ട് തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം പലപ്പോഴും കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ ലോക ഭാഷ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ മലയാളം പ്രസംഗമത്സരത്തിൽ യു.എ.ഇയിലും മിഡിൽ ഈസ്റ്റിലും ഒന്നാമതെത്തുകയും ആഗോളമത്സരത്തിൽ മിഡിൽ ഈസ്റ്റ് റീജിയനെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
പ്രവാസി ഭാരതി റേഡിയോ കഴിഞ്ഞവർഷം അന്തർദേശിയ കുട്ടികളുടെ പ്രക്ഷേപണ ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞടുത്ത കുട്ടികളിലൊരാളായി 'റേഡിയോ കാർണിവൽ' അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. കുട്ടികളുടെ ആഗോളകൂട്ടായ്മയായ കെയ്ഫ്രെയിംസ് അംഗമാണ് . കുഞ്ഞി നീലേശ്വരത്തിെൻറ ശിക്ഷണത്തിലാണ് വിവിധ സ്റ്റേജ്ഷോകളിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.
പത്തനംതിട്ട കോന്നി സ്വദേശികളായ ദുബൈ നാഷനൽ ഓയിൽവെൽ വർക്കോ ജീവനക്കാരൻ അനീഷ് ബാലെൻറയും അൽഐനിലെ ട്രാവൽ കൺസൾട്ടൻറ് ആതിര അനീഷിെൻറയും മകളാണ്. ആദിദേവ് അനീഷ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.