ബലാത്സംഗ ചിത്രീകരണ വിഡിയോകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
text_fieldsദുബൈ: പൊതുസമൂഹത്തിലെ സഭ്യത കണക്കിലെടുത്തും ഇരയുടെ സ്വകാര്യത മാനിച്ചും ബലാത്സംഗം ചിത്രീകരിച്ച വിഡിയോകളും അതുമായി ബന്ധപ്പെട്ട വാർത്തകളും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്തുന്നതിനും പുറത്തുവിടുന്നതിനും യു.എ.ഇയിൽ വിലക്കേർപെടുത്തി. യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമീദ് സെയ്ഫ് അൽ ഷംസിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്തിടെ നടന്ന കൂട്ടബലാത്സംഗത്തിലെ അന്വേഷണം പൂർത്തീകരിച്ചത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിനിടെയാണ് അറ്റോണി ജനറൽ നിരോധന പരാമർശം നടത്തിയത്.
കുറ്റകൃത്യത്തിെൻറ വിഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തത് പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് കാരണമായി. ഇതു സഭ്യമല്ല, ഇരയുടെ സ്വകാര്യതയെ ഹനിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റകൃത്യത്തിലെ പ്രതികളെ മുൻകൂട്ടി തടങ്കലിൽവെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിലെ തെളിവുകളുടെയും അതിെൻറ എല്ലാ സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും അറ്റോണി ജനറൽ പറഞ്ഞു. റാസ് അൽ ഖൈമയുടെ പബ്ലിക് പ്രോസിക്യൂഷനിൽനിന്നുള്ള സഹകരണത്തെ ഡോ. അൽ ഷംസി പ്രശംസിച്ചു. എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂട്ടർ കൗൺസിലർ ഹസൻ സയീദ് മുഹൈമിദിെൻറ നിർദേശപ്രകാരം പ്രവർത്തിച്ച റാസൽ ഖൈമയിലെ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പൊലീസിനും നന്ദി അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ നടപ്പാക്കുന്നതിൽ റാസ് അൽ ഖൈമയിലെ പബ്ലിക് പ്രോസിക്യൂഷെൻറയും പൊലീസിെൻറയും സഹകരണം പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.