ആൻഡ്രി റുബ്ലേവ് മെഡ്കെയർ- ആസ്റ്റർ ഫാർമസി ബ്രാൻഡ് അംബാസിഡർ
text_fieldsദുബൈ: അന്താരാഷ്ട്ര ടെന്നീസ് ചാംപ്യനായ ലോക അഞ്ചാം നമ്പർ താരം ആന്ദ്രേ റുബ്ലേവിനെ മെഡ്കെയറും ആസ്റ്റർ ഫാർമസിയും ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. വ്യക്തികളുടെ ആരോഗ്യ-ക്ഷേമത്തെ പിന്തുണയ്ക്കുന്ന മികച്ച ബ്രാൻഡുകളും ഉൽപന്നങ്ങളും ഉൾകൊള്ളുന്ന ആസ്റ്റർ ഫാർമസിയുടെ വെൽനസ്, ന്യൂട്രീഷന, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളുടെ പ്രചാരം കൂടുതൽ മികച്ച നിലയിലേക്ക് ഉയര്ത്തുന്നതിൽ ആൻഡ്രി റുബ്ലേവിന്‍റെ സാന്നിധ്യം സഹായകരമാകും.
ദുബൈയിലു ഷാർജയിലുമുടനീളം നാല് ആശുപത്രികളിലൂടെയും 20 മെഡിക്കൽ സെന്‍ററുകളിലൂടെയും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന പ്രീമിയം ഹെൽത്ത് കെയർ ബ്രാൻഡാണ് മെഡ്കെയർ. ആൻഡ്രി റുബ്ലേവ് ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ചേരുന്നതിലൂടെ ‘ആരോഗ്യം, ക്ഷേമം, ശാരീരിക ക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തിന് കൂടുതൽ ശക്തി കൈവരുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും, ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.