മരുഭൂമിയിലെ മരുപ്പച്ചകൾ
text_fieldsജലസ്രോതസിനു ചുറ്റുമുള്ള മരുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാണ് ഓയാസിസുകൾ അഥവ മരുപ്പച്ചകൾ. സ്വാഭാവിക നീരുറവകളോ ഭൂഗർഭ കിണറുകളോ ആണ് ഇവിടുത്തെ ജലസ്രോതസുകൾ. മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളും കുടുംബങ്ങൾക്ക് താമസ സൗകര്യത്തിനു ഉചിതമാണെന്നതും മരുപ്പച്ചകളെ ശ്രദ്ധേയമാക്കുന്നു. വൃക്ഷങ്ങൾ, സസ്യങ്ങൾ, ജീവജാലങ്ങൾ എന്നിവയുടെ ആവാസത്തിന് പറ്റിയ ഇടമാണിത്. മരുഭൂമിയിൽ തങ്ങാനും ഡെസേർട്ട് യാത്രകളും ആഗ്രഹിക്കുന്നവർ ആശ്രയിക്കുന്ന സ്ഥലം കൂടിയാണ് ഒയാസീസുകൾ.
അൽഐൻ ഒയാസിസ്
അൽഐനിലെ ചരിത്രം പറയുന്ന മരുപ്പച്ച 3,000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നാല് സഹസ്രാബ്ദങ്ങൾക്ക് മുമ്പേ ഈ പ്രദേശത്ത് ആളുകൾ താമസിച്ചിരുന്നു. 2011ൽ അൽഐൻ ഒയാസിസ് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി. നൂതന കൂട്ടിച്ചേർക്കലുകളോടെ പിന്നീട് പൊതുജനങ്ങൾക്കായി തുറന്നു. 1,47,000 ഈന്തപ്പനകൾക്കൊപ്പം വരമ്പുകളോടെയുള്ള ജലപാതകളും ഇക്കോ സെൻററും പൈതൃക സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. വ്യത്യസ്തമായ നൂറുകണക്കിന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് ഓരോ ഒയാസിസുകളും. ഭൂഗർഭ കിണറുകളിൽ നിന്ന് ടാപ്പുചെയ്യുന്ന 'ഫലജ്' ജലസേചന സംവിധാനം വഴി ജലവിതരണം നടക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി നിലവിലുള്ള ഫലജ് സംവിധാനം അൽഐൻ ഒയാസിസിെൻറ പ്രത്യേകതയാണ്. ഫലജ് ജലസേചനവും പരമ്പരാഗത കാർഷിക രീതികളും സന്ദർശകരെയും വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു. അൽ മുത്താവയിൽ സ്ഥിതിചെയ്യുന്ന അൽഐൻ ഒയാസിസ് സന്ദർശകരെ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ അൽഐൻ ഒയാസിസ് സന്ദർശിക്കാം. ഈ പ്രദേശത്തെ കടകളും റെസ്റ്റാറൻറുകളും കഫേകളും ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പത് വരെ തുറന്നിരിക്കുന്നതും സന്ദർശകർക്ക് സൗകര്യമാണ്.
ലിവ ഒയാസിസ്:
യു.എ.ഇയിലെ മരുപ്പച്ചകളുടെ പട്ടികയിലെ രണ്ടാമത്തെ എൻട്രിയാണ് ലിവ ഒയാസിസ്. ചുവന്ന മണൽത്തീരങ്ങൾക്കിടയിലെ പച്ചപ്പ് നിറഞ്ഞ ലിവ ഒയാസിസ് ബനിയാസ് ഗോത്രത്തിെൻറ ജന്മനാടാണ്. 100 വർഷത്തിലേറെ പഴക്കമുള്ള ഫാമുകളും കോട്ടകളും ഈ മരുപ്പച്ചയിൽ ഇപ്പോഴും കാണാം. യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ലിവ ഒയാസിസും ഉൾപ്പെടുന്നു. റബ് അൽ ഖാലി അഥവ ശൂന്യമായ ക്വാർട്ടർ ലിവ മരുപ്പച്ചക്കു വടക്ക് ഭാഗത്താണ്. ലോകത്തിലെ ഏറ്റവും വലിയ തടസ്സമില്ലാത്ത മണൽ പ്രദേമാണിത്. 100 കിലോമീറ്ററിലധികം നീളുന്ന ലോകത്തിലെ ഏറ്റവും വലിയ മൺകൂനകളുടെ ആവാസ കേന്ദ്രം. പലതിനും 150 മീറ്ററിലധികം ഉയരമുണ്ട്. ലിവ ഒയാസിസിലെ ജല സ്രോതസ് പ്രകൃതിയിലെ വാട്ടർ ടേബ്ളിൽ നിന്നാണ്. ഭൂഗർഭ ഉപരിതലത്തിലെ വാട്ടർ ടേബ്ളിൽ എപ്പോഴും ജലം ലഭ്യമാണെന്നതും വിസ്മയം. വറ്റാത്ത ജലസ്രോതസാണ് ഈ മേഖലയിൽ കൃഷിക്കും മൃഗങ്ങളെ വളർത്തുന്നതിനും പിന്തുണയാകുന്നത്.
ചുവപ്പ് നിറത്തിലെ പൂഴി മണ്ണിനാൽ നിബിഡമായ ഒമ്പത് കോട്ടകളാണ് യു.എ.ഇയിലെ ലിവ ഒയാസിസ്. രണ്ടെണ്ണം നൂറ്റാണ്ട് മുമ്പുള്ളതുപോലെ ഇപ്പോഴും നിലകൊള്ളുന്നു. ഏഴെണ്ണം 1980കളിൽ പുനർനിർമിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽത്തട്ടുകളിലൊന്നായ ലിവയിലെ ടെൽ മൊരീബ് 300 മീറ്ററിലധികം ഉയരമുള്ള മൺകൂനകളോടെയുള്ളതാണ്. കൂടാതെ 50 ഡിഗ്രി ചെരിവുകൾ മോട്ടോർ കായിക പ്രേമികൾക്ക് ആവേശകരവും സാഹസികതക്കും പറ്റിയ സ്ഥലവുമാണ്. മോട്ടോർ സ്പോർട്സുകാരുടെയും സാഹസിക വിനോ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ് ലിവ ഒയാസിസിലെ ടെൽ മോരിബ്. മണൽത്തീരങ്ങളാൽ മൂടപ്പെട്ട ലിവ റോഡുകളുടെ മനോഹര കാഴ്ചകളും വളരെ ആകർഷണമാണ്.
വാദി അൽ ബിഹ്
റാസ് അൽ ഖൈമയിലെ ഈ സ്ഥലം താഴ്വരയിലെ മരുപ്പച്ചയുടെ സവിശേഷതയാണ്. കാൽനട യാത്രികർക്ക് മികച്ച സ്ഥലമായ വാദി അൽ ബിഹ് എമിറേറ്റിെൻറ വടക്കൻ ഭാഗത്തെ ഹജർ പർവതനിരകളുടെ സമീപം സ്ഥിതി ചെയ്യുന്നു. ഈ ഒയാസിസ് പച്ചപ്പും പുഷ്പങ്ങളും കൊണ്ട് നിബിഡം. സാഹസിക റോഡ് യാത്രക്കുള്ള മികച്ച സ്ഥലം. കാൽനടയാത്രക്കും പക്ഷിനിരീക്ഷണത്തിനും ഫോട്ടോഗ്രാഫക്കും ഏറ്റവും ഉചിതമായ ഇടവുമാണ് വാദി അൽ ബിഹ്.
അൽ ഹിലി ഒയാസിസ്
അൽഐെൻറ വടക്കേ അറ്റത്തുള്ള മരുപ്പച്ചയാണ് ഹിലി. യു.എ.ഇയിലെ മരുപ്പച്ചകളുടെ പ്രധാന കേന്ദ്രമായ ഫലജ് ജല സംവിധാനത്തിെൻറ മറ്റൊരു ഉദാഹരണമാണ് ഈ ഒയാസിസ്. 1800കളുടെ ആരംഭത്തിൽ നിർമ്മിച്ച ഫലജ് ജലസേചന പാതകൾ അൽ ഹിലി ഒയാസിസിലുണ്ട്. ബിൻ ഹാദി, അൽ ദർമാകി ഹൗസുകളാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.
അൽ ജാഹിലി ഒയാസിസ്
അൽഐനിലെ ഏറ്റവും ചെറിയ ഒയായിസാണിത്. 2008ൽ പൊതുജനങ്ങൾക്കായി തുറന്ന അൽ ജാഹിലി കോട്ടക്കരികിലെ മരുപ്പച്ചയെന്നും വിശേഷിപ്പിക്കാം. അൽഐനിലെ ഏറ്റവും വലിയ കോട്ടകളിലൊന്ന് 1890കളിൽ അന്നത്തെ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാണ്. നഹ്യാൻ കുടുംബത്തിേൻറതായിരുന്ന ഈ കോട്ട പിന്നീട് സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായി.
ക്വിദ്ഫ ഒയാസിസ്
ബി.സി 2,000 മുതൽ 1,300 വരെയുള്ള വാദി സൂക്ക് കാലഘട്ടത്തിലെ ശ്മശാന സ്ഥലത്തിന് നൽകിയ പേരാണ് യു.എ.ഇയിലെ ക്വിദ്ഫ ഒയാസിസ്. ഫുജൈറ മ്യൂസിയത്തിൽ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന നൂറുകണക്കിന് കരകൗശല വസ്തുക്കൾ ഈ ഒയാസിസിൽ നിന്ന് കണ്ടെത്തിയതാണ്. ആയുധങ്ങൾ, മൺപാത്രങ്ങൾ, നാണയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2,000 വർഷത്തിലേറെ പഴക്കമുള്ള ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ നിന്ന് നിർമ്മിച്ച പാത്രമാണ് കണ്ടെത്തലുകളിൽ ഏറ്റവും കൗതുകം പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.