ഓണം ഓർമകൾക്ക് ഇനിയും സമ്മാനം
text_fieldsദുബൈ: ഓണച്ചിത്രങ്ങൾ പകർത്താൻ മറന്നോ...? വിഷമിക്കേണ്ട; ഓണത്തിന്റെ പഴയകാല ഓർമകൾക്കും സമ്മാനം നൽകുകയാണ്, ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് 'നൊസ്റ്റാൾജിക് ഓണം ജോയ്ഫുൾ മെമറീസ്' മത്സരത്തിലൂടെ. ഓണചിത്രങ്ങളും വിഡിയോകളും കുറിപ്പുകളും പങ്കുവെക്കുന്നവർക്കാണ് സമ്മാനം.
ഗൾഫ് മാധ്യമത്തിന്റെ സമൂഹമാധ്യമ പേജുകളിലൂടെ അനായാസം മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് നാലുഗ്രാം വീതം സ്വർണനാണയങ്ങളാണ്. ആറ് ഗൾഫ് രാജ്യങ്ങളിലായി 24 പേർക്കാണ് സമ്മാനം. പൂക്കളമിടൽ, ഓണസദ്യ, കുടുംബങ്ങളുടെ ഒത്തുചേരൽ, ഓണം കലാകായിക പരിപാടികൾ, യാത്രകൾ, ഷോപ്പിങ്, പാചകം, സന്തോഷനിമിഷങ്ങൾ തുടങ്ങിയവയെല്ലാം നിങ്ങളെ സമ്മാനാർഹനാക്കിയേക്കാം. സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷങ്ങളും പങ്കുവെക്കാം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയവർക്കും പങ്കെടുക്കാം.
ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജ് (www.facebook.com/GulfMadhyamamUAE) വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യം ഈ പേജ് ലൈക്ക്/ഫോളോ ചെയ്യുക. പേജിലെ മത്സരത്തിന്റെ ചിത്രത്തിന് താഴെ നിങ്ങളുടെ ഓണാഘോഷത്തിന്റെ ചിത്രമോ വിഡിയോയോ കുറിപ്പോ പോസ്റ്റ് ചെയ്യുക. വിഡിയോ എടുക്കുന്നവർ ഒരുമിനിറ്റിൽ കുറയാത്തവ പോസ്റ്റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.