അൻസാർ അലുമ്നി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു
text_fieldsഷാർജ: തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ സ്കൂൾ അലുമ്നി കൂട്ടായ്മ ക്രിക്കറ്റ് ലീഗ് സീസൺ വൺ സംഘടിപ്പിച്ചു. ഷാർജ വിഷൻ ക്രിക്കറ്റ് സെന്ററിൽ ഞായറാഴ്ച നടന്ന വർണാഭമായ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം അൻസാർ അലുമ്നി യു.എ.ഇ പ്രസിഡന്റ് അബ്ദുൽ ഹസീബ് നിർവഹിച്ചു. അതിഥികളായി ഡിലൈറ്റ് എം.ഡി അബ്ദുൽ വാഹിദ്, അലുമ്നി സ്പോർട്സ് കൺവീനർ ഇർഫാൻ എന്നിവർ പങ്കെടുത്തു.
രാവിലെ മുതൽ ആരംഭിച്ച ക്രിക്കറ്റ് ലീഗിൽ 13 ബാച്ചുകളിലെ പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ക്രിക്കറ്റ് ലീഗിൽ സൈറ്റ്ഗേസ്റ്റ്-2002 വിന്നേഴ്സും എക്റ്റസി-2003 റണ്ണറപ്പും സെഫയേഴ്സ്-2007 സെക്കൻഡ് റണ്ണറപ്പുമായി. മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസുമായി അക്ബർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാൻ ഫാസിൽ, മികച്ച കീപ്പർ അൻവർ, മികച്ച ഫീൽഡർ സൈഫു, മികച്ച ബൗളർ അക്ബർ എന്നിവരെയും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച അൻസാർ അലുമ്നിയുടെ എല്ലാവർക്കും പരിപാടി കോഓഡിനേറ്റ് ചെയ്ത സൈറ്റ്ഗേസ്റ്റ്-2002 ബാച്ചിനും ഇ.എ. ഷെമീം നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.