കോവിഡ് രോഗമുക്തരുടെ സംശയങ്ങൾക്ക് മറുപടി: വെബിനാർ നാളെ
text_fieldsദുബൈ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'ഗൾഫ് മാധ്യമം' ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാർ 'കോവിഡ് രോഗമുക്തർ അറിയാൻ' ഏപ്രിൽ ഏഴിന് രാത്രി ഏഴിന് നടക്കും. കോവിഡ് രോഗമുക്തർ നേരിടുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും പരിഹാരമാർഗങ്ങളുമാണ് വെബിനാറിൽ ചർച്ച ചെയ്യുന്നത്.
'ഗൾഫ് മാധ്യമം' -ആസ്റ്റർ സംയുക്ത കാമ്പയിനായ 'ന്യൂ വേൾഡ് ന്യൂ ഹോപ്പിെൻറ' ഭാഗമായാണ് പരിപാടി. ആസ്റ്ററിലെ ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. അഭിലാഷ്, പൾമനോളജി സ്പെഷലിസ്റ്റ് ഡോ. ഷഫീഖ് എന്നിവർ സംവദിക്കും. ആസ്റ്റർ സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു പങ്കെടുക്കും. സംശയങ്ങൾ ചോദിച്ചറിയാനും അവസരമുണ്ടായിരിക്കും. കോവിഡ് നെഗറ്റിവായവരിൽ നടുവേദന, ക്ഷീണം, ഓർമക്കുറവ്, വിട്ടുമാറാത്ത തലവേദന, ശ്വാസംമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മുടികൊഴിച്ചിൽ തുടങ്ങിയവ പ്രകടമാണ്.
ഇവർക്കുള്ള സംശയ ദൂരീകരണത്തിന് അവസരമൊരുക്കുന്നതാവും വെബിനാർ. മഹാമാരിക്കുശേഷം ലോകം മാറുന്നത് എങ്ങനെ, കോവിഡ് വന്നവർക്ക് വീണ്ടും രോഗം വരാൻ സാധ്യതയുണ്ടോ രോഗമുക്തർ വാക്സിനെടുക്കണോ രോഗമുക്തമായ ശേഷം എത്ര നാൾ കഴിഞ്ഞാൽ വാക്സിനെടുക്കാം, നെഗറ്റിവായ ശേഷവും പനിയുണ്ടെങ്കിൽ എന്തു ചെയ്യണം, രോഗലക്ഷണമില്ലാത്തവർ നെഗറ്റിവാകുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രോഗമുക്തരായവർക്ക് മറ്റ് രോഗങ്ങൾ വന്നാൽ എന്തുചെയ്യും, പ്രായമായവരും രോഗമുക്തിയും തുടങ്ങിയ വിഷയങ്ങളും വെബിനാറിൽ ചർച്ച ചെയ്യും. http://www.madhyamam.com/webinar എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.