അൻറാർട്ടിക്കൻ മഞ്ഞുമലകൾ ഫുജൈറയിലേക്ക്
text_fieldsഅബൂദബി: അറേബ്യൻ ഉൾക്കടലിനും ഉപദ്വീപിനും മഴത്തുള്ളി കിലുക്കവും കുളിർക്കാറ്റും സമ്മാനിക്കാനായി അൻറാർട്ടിക്കൻ മഞ്ഞുമലകൾ ഫുജൈറയിലേക്ക് കൊണ്ടുവരാൻ പദ്ധതിയൊരുങ്ങുന്നു. പുതിയൊരു ശുദ്ധജല േസ്രാതസ്സിന് കൂടി ഉറവയൊരുക്കുന്ന പദ്ധതി മേഖലയിലെ കാലാവസ്ഥയിൽ ഗുണകരമായ മാറ്റവും പ്രതിഫലിപ്പിക്കും.
2018 ആദ്യത്തിൽ പ്രാവർത്തികമാക്കുന്ന പദ്ധതിക്ക് പിന്നിൽ അബൂദബി മസ്ദർ സിറ്റിയിൽ പ്രവർത്തിക്കുന്ന നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ്. മികച്ച കാലാവസ്ഥക്കൊപ്പം സുന്ദരമായ കാഴ്ചയുമൊരുക്കുന്ന മഞ്ഞുമലകൾ ഫുജൈറയിലേക്ക് വിനോദസഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കും. കിഴക്കൻ തീരപ്രദേശത്തെ കുളിരണിയിക്കുന്ന പദ്ധതി വഴി പത്ത് വർഷം കൊണ്ട് യു.എ.ഇയിലെ മരുഭൂമികൾ പുൽത്തകിടികളാക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
അറബിക്കടലിലെ ഇൗർപ്പമുള്ള കാലാവസ്ഥയിൽ മഞ്ഞുമലകളിൽനിന്ന് നനവാർന്ന വായു അന്തരീക്ഷത്തിലേക്ക് ഉയരും. അന്തരീക്ഷ വായുവിലെ കുറഞ്ഞ മർദം കാരണം ഇൗ വായുകണികകൾ വികസിക്കുകയും ശീതീകരിക്കപ്പെട്ട് കട്ടിയാവുകയും ചെയ്യും. ഇൗ ജലബാഷ്പം മേഘങ്ങളിൽ ശേഖരിക്കപ്പെടുേമ്പാൾ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉരുകുന്ന മഞ്ഞുമലകൾ അറബിക്കടലിൽ ശുദ്ധജലം പകരും. ഇക്കാരണത്താൽ കടൽജലത്തിലെ ഉപ്പുരസം വൻതോതിൽ കുറയും. ഇതിനാൽ കടൽജലത്തിൽനിന്ന് ഉപ്പ് വേർതിരിക്കുന്ന നിലയങ്ങളുടെ പ്രവർത്തനം കുറയുകയും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഭൂമിയിൽ ഏറ്റവും കൂടുതൽ മഞ്ഞ് അടങ്ങിയിരിക്കുന്നത് അൻറാർട്ടിക്കൻ മഞ്ഞുമലകളിലാണ്. 10,000 ട്രില്യൻ ടൺ മഞ്ഞാണ് ഒാരോ മഞ്ഞുമലയിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ശുദ്ധജലം അടങ്ങിയിരിക്കുന്നതും ഇൗ മഞ്ഞുമലകളിലാണ്. 2000 കോടി ഗാലൻ ശുദ്ധജലം ഇവയിൽ അടങ്ങിയിട്ടുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.