ആന്തൂരിയം ജെൻമണി ഗോൾഡൻ
text_fieldsപൂക്കൾ ഇല്ലെങ്കിലും നമ്മുടെ ഗാർഡൻ മനോഹരമാക്കാൻ സാധിക്കുന്ന പലതരത്തിലുള്ള ചെടികൾ ഉണ്ട്. നമുക്ക് അതിനെ ഇൻഡോർ ആയിട്ട് വളർത്തിയെടുക്കാം. ഔട്ട്ഡോർ ആയിട്ടും വളർത്താമെങ്കിലും നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. അതിൽ ഒരു ചെടിയാണ് ആന്തൂരിയം ജെൻമണി ഗോൾഡൻ. ഇതിന്‍റെ ഇലയുടെ ഗോൾഡൻ കളർ തന്നെ ഒരു പ്രത്യേക ആകർഷണീയമാണ്. നല്ല വീതിയുള്ള ഇലകളാണ്. പുതിയ ഇലകൾ വരുമ്പോൾ ഡാർക്ക് മെറൂൺ കളറിൽ ആണ്. പിന്നീട് അത് പ്രായമാകുമ്പോൾ ഇലയുടെ കളർ മാറി ഗോൾഡൻ കളർ ആകും. ഗോൾഡൻ കളറിൽ ഡാർക്ക് മെറൂൺ വരുമ്പോൾ നല്ല ഭംഗിയാണ് കാണാൻ. നേരിട്ട് വെയിലടിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ.
അല്ലെങ്കിൽ അതിന്‍റെ ഇലകൾ ബ്രൗൺ കളറിൽ ആകും. നല്ല ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം ചെടി വെക്കാൻ. നല്ല ഈർപ്പമുള്ള പോട്ടി മിക്സർ കൊടുക്കാം. മണ്ണ് പരിശോധിച്ച ശേഷം മാത്രമേ അതിൽ വീണ്ടും വെള്ളം ഒഴിക്കാവൂ. ചകിരി ചോർ, ചകിരി കഷണങ്ങൾ, ഓടു കഷണങ്ങൾ, പെരിലൈറ്റ്, ചാണകപ്പൊടി തുടങ്ങിയ ഏത് വളവും ഉപയോഗിക്കാം.
നല്ല ഈർപ്പം നിൽക്കണമെന്നെയുള്ളൂ. രാസവളം സ്പ്രെ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. നല്ല ചെലവേറിയ ഒരു ചെടിയാണിത്. ഇതൊരു ഇത്തിൾകണ്ണി ആണ്. എങ്കിലും ഹോസ്റ് പ്ലാന്‍റിന് ദോഷമൊന്നും വരില്ല. സ്റ്റെം കട്ട് ചെയ്താണു പരാഗമണം. മൂന്ന്, നാല് നോഡ്സ് ഉള്ള തണ്ട് നോക്കിയെടുക്കാം. അത് കട്ട് ചെയ്തു കിളിപ്പിച്ചെടുക്കാം. ഇതിനെ കിങ് ആന്തൂരിയം എന്നും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.