ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് ഇന്ന്
text_fieldsഅബൂദബി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്‍റെ അപകടം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി അബൂദബി ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ 'ആന്‍റി ഡ്രഗ് ഇനീഷ്യേറ്റിവ്' ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വെള്ളിയാഴ്ച രാത്രി എട്ടിന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററിലാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഫാമിലി കൗണ്‍സിലറും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. ജൗഹര്‍ മുനവ്വര്‍, 'മാറുന്ന ലോകം, മയങ്ങുന്ന മക്കള്‍' എന്ന വിഷയത്തിലും ഷാര്‍ജ അല്‍ അസീസ് മസ്ജിദ് ഇമാം ഹുസൈന്‍ സലഫി 'ധാര്‍മികതയുടെ വീണ്ടെടുപ്പിന്' എന്ന വിഷയത്തിലും സംസാരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും അബൂദബിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അബൂദബി ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ഡോ. ബഷീര്‍, സെക്രട്ടറി അബ്ദുൽ റഹ്മാന്‍ സൈദൂട്ടി, മര്‍ക്കസ് മാലിക്ക് ബിന്‍ അനസ് പ്രിന്‍സിപ്പല്‍ സയീദ് അല്‍ ഹിക്കമി, ജനറല്‍ സെക്രട്ടറി വി.കെ. മുഹമ്മദ് യാസിര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.