കോവിഡ് പോരാളികൾക്ക് പുഷ്പങ്ങൾ നൽകി അപർണ; ആദരിച്ച് പൊലീസ്
text_fieldsദുബൈ: കോവിഡ് കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പുഷ്പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുഷ്പങ്ങൾ സമ്മാനിക്കണെമന്ന അപർണയുടെ ആഗ്രഹം പൊലീസ് സാധിച്ചുകൊടുക്കുകയായിരുന്നു.
അപർണയുടെ പ്രവൃത്തിയെ പൊലീസ് അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്തു. കോവിഡ് കാലത്തും ദേശീയ അണുനശീകരണ യജ്ഞ സമയത്തും ആരോഗ്യപ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന് പ്രവർത്തിച്ചവരാണ് ദുബൈ പൊലീസ്. എല്ലാ വിഭാഗങ്ങളുമായും മികച്ച സൗഹൃദമാണ് ദുബൈ പൊലീസിെൻറ ലക്ഷ്യമെന്നും അപർണയെ പോലുള്ള കുട്ടികളുടെ പ്രവൃത്തികൾ ആദരിക്കപ്പെടേണ്ടതാണെന്നും ദുബൈ പൊലീസിലെ ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. പൊതുജനങ്ങളുമായുള്ള സഹകരണമാണ് ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസിന് അപർണയുടെ രക്ഷിതാക്കൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.