ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാർഡിന് അപേക്ഷിക്കാം
text_fieldsദുബൈ: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള അംഗീകൃത നഴ്സുമാര്‍ക്ക് അപേക്ഷ സമർപ്പിക്കാം. 250,000 ഡോളറാണ് അവാർഡ് തുക.
വിവിധ മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരോഗ്യപരിപാലന രംഗത്ത് നല്കിയ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതിനാണ് ആഗോള നഴ്സിങ് പുരസ്കാരം പ്രഖ്യാപിച്ചത്.
അപേക്ഷകള്‍ ഫെബ്രുവരി 10 വരെ www.asterguardians.com വഴി സമര്‍പ്പിക്കാം. രോഗീ പരിചരണം, നഴ്സിങ് നേതൃപാഠവം, നഴ്സിങ് വിദ്യാഭ്യാസം, സാമൂഹിക സേവനം, നൂതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അപേക്ഷയില്‍ വിശദീകരിക്കാം.
ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും നടത്തിയ പ്രയത്നങ്ങളും അപേക്ഷയോടൊപ്പം പ്രതിപാദിക്കാം. അപേക്ഷകൾ സ്വതന്ത്ര ജൂറിയുടെയും പ്രമുഖ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ് എല്‍.എൽ.പി (ഇ.വൈ)യും നേതൃത്വം നല്കുന്ന അവലോകന പ്രക്രിയക്ക് വിധേയമാക്കും.
പ്രഗത്ഭരും വിദഗ്ധരുമായ ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി അപേക്ഷകള്‍ വിലയിരുത്തിയ ശേഷം മികച്ച 10 പേരെ തിരഞ്ഞെടുത്ത് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കൂടുതല്‍ അവലോകനങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മേയിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.