അജ്മാൻ കാർഷിക അവാർഡിന് അപേക്ഷകള്‍ ക്ഷണിച്ചു
text_fieldsഅജ്മാൻ കാർഷിക അവാർഡിന് അപേക്ഷകള്‍ ക്ഷണിച്ചുഅജ്മാന്: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി അജ്മാന് നഗരസഭ. കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെ അജ്മാൻ കാർഷിക അവാർഡ് ഇക്കൊല്ലവും നല്‍കും.
മത്സരാടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നവരെ പാരിതോഷികം നല്കി ആദരിക്കും. മത്സരത്തിന്റെ ഭാഗമായി ഒരു ലക്ഷം ദിര്‍ഹമാണ് പാരിതോഷികമായി നല്‍കുന്നത്. വര്‍ഷംതോറും കര്‍ഷകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരം നടത്തി പാരിതോഷികം നല്കുകവഴി ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വീടുകളിലെ പൂന്തോട്ടം, ഔട്ട്ഡോർ ഹൗസ് ഗാർഡനുകൾ, സർക്കാർ സ്ഥാപന ഉദ്യാനങ്ങൾ, കൃഷി സംരംഭകർ, ബാൽക്കണിയിലെ കൃഷി, സ്കൂൾ, പള്ളികൾ, ഹോട്ടലുകൾ തുടങ്ങിയ വിവിധ കാറ്റഗറി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്നതാണ് അവാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത. പങ്കെടുക്കുന്നവർ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മത്സരിച്ചിരിക്കരുത് എന്ന നിബന്ധനയുണ്ട്. അജ്മാനിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മലയാളികളടക്കമുള്ള നിരവധി പേരാണ് കാര്‍ഷിക രംഗത്ത് സജീവമായിട്ടുള്ളത്. ഇതില്‍ പലരും ഈ മത്സരത്തില്‍ ഭാഗഭാക്കാകുന്നുണ്ട്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.am.gov.ae/ajman-agriculture-award-2024 എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 80070 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.