പ്രവാസി തണൽ പദ്ധതിക്ക് അപേക്ഷിക്കാം; കോവിഡില്‍ മരിച്ച പ്രവാസിയുടെ പെൺമക്കൾക്ക് 25000 രൂപ
text_fieldsദുബൈ: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് വഴി 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു. അർഹരായവർക്ക് www.norkaroots.org വഴി അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
വരുമാന പരിധി ബാധകമല്ല. മരിച്ച രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിെൻറയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിെൻറ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.