എക്സ്പോഷറിന് അപേക്ഷിക്കാം
text_fieldsഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ വർഷം തോറും സംഘടിപ്പിക്കുന്ന എക്സ്പോഷർ ഇൻറർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ 'ഇൻഡിപെൻഡൻറ് ഫോട്ടോ ജേർണലിസ്റ്റ് അവാർഡിന്' (ഐ.എഫ്.പി.എ) എൻട്രികൾ ക്ഷണിച്ചു. നവംബർ 30 ആണ് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി. മലയാളികൾ അടക്കം നിരവധി ഫോട്ടോഗ്രാഫർമാർക്ക് പുരസ്കാരം ലഭിച്ച മേളയാണിത്.
പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന ആഗോള പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ് അപേക്ഷിക്കേണ്ടത്.
ഇൻഡിപെൻഡൻറ് ഫോട്ടോ ജേർണലിസ്റ്റ് അവാർഡ് മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബ്രേക്കിങ് ന്യൂസ് ഉൾക്കൊള്ളുന്ന ന്യൂസ് ജേർണലിസം, പരിസ്ഥിതി ജേർണലിസം, സൊലൂഷൻസ് ജേർണലിസം എന്നിവയാണത്. കുറഞ്ഞത് അഞ്ച് ഫോട്ടോകളും പരമാവധി 12 ഫോട്ടോകളും സമർപ്പിക്കണം. രജിസ്ട്രേഷൻ സൗജന്യമാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം. അംഗീകൃത അസോസിയേഷനോ ഫെഡറേഷനോ നൽകുന്ന പ്രസ് കാർഡ് ഉപയോഗിച്ച് അവാർഡ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 15,000 ഡോളറാണ് പുരസ്കാര തുക. ഇതിന് പുറമെ അടുത്ത സീസണിൽ ഇവരുടെ ചിത്രങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകും. രണ്ടാം സ്ഥാനം നേടുന്നയാളുടെ ചിത്രത്തിനും അടുത്ത സീസണിൽ പ്രത്യേക സ്ഥാനം നൽകും.
എക്സ്പോഷർ ഇൻറർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന് ഫെസ്റ്റിവൽ അവാർഡുകൾക്കുള്ള എൻട്രികളും ഇഋപ്പാൾ സമർപ്പിക്കാം. അമേച്വർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് നവംബർ ഒന്ന് വരെ അപേക്ഷ നൽകാം.
ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി, ഏരിയൽ ആൻഡ് ഡ്രോൺ, ലാൻഡ്സ്കേപ്പ്, പോർട്രെയിറ്റ്, ട്രാവൽ, ഷോർട്ട് ഫിലിം, വന്യജീവി ഫോട്ടോഗ്രാഫി, ഷാർജ സർക്കാർ ജീവനക്കാരുടെ ഫോട്ടോഗ്രഫി എന്നിവയിലേക്കും അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.