നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം
text_fieldsപ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നോർക്ക ഏർപെടുത്തിയിരിക്കുന്ന സംവിധാനമാണ് തിരിച്ചറിയൽ കാർഡുകൾ. ഇത് എല്ലാ പ്രവാസികളിലേക്കും എത്തിക്കുന്നതിനായി നോർക്ക ക്യാമ്പയിൻ തുടങ്ങി. ഫെബ്രുവരി 28 വരെ നടക്കുന്ന കാമ്പയിൻ കാലയളവിൽ പുതിയ കാർഡ് എടുക്കാനും നേരത്തെ കാർഡ് എടുത്തവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാനും കഴിയും. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനുമാണ് ഐ.ഡി കാർഡ് സേവനം. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ് ഐ.ഡി കാർഡ് ലഭിക്കും.
ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വിസ, പാസ്സ്പോർട്ട് എന്നിവയുളള പ്രവാസികൾക്ക് പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. ഈ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്‍റെ വെബ്ബ്‌സൈറ്റായ www.norkaroots.org വഴി സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്), നോര്‍ക്ക റൂട്ട്‌സ് ഹെഡ് ഓഫിസ് 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.