ഷാർജയിൽ പുതിയ നിയമനങ്ങൾക്ക് അംഗീകാരം
text_fieldsഷാർജ: ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലും (എസ്.ബി.എ) ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയിലും (സേവ) പുതിയ നിയമനങ്ങൾ നടത്താൻ ഷാർജ ഭരണാധികാരിയുടെ അംഗീകാരം. എസ്.ബി.എയിൽ 20 ജീവനക്കാരെയും സേവയിൽ 200 ജീവനക്കാരെയുമാണ് നിയമിക്കുന്നത്. ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സുമായി ഏകോപിപ്പിച്ചാണ് ഷാർജയിലെ മധ്യമേഖലയിലെയും കിഴക്കൻ മേഖലയിലെയും വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത്. കൂടാതെ ഷാർജ സർവകലാശാലയിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദധാരികൾക്കായി 248 സ്കോളർഷിപ്പുകൾക്കും ഷാർജ ഭരണാധികാരി അംഗീകാരം നൽകി.
ഇതിനുമുമ്പ് അംഗീകരിച്ച ആദ്യ ബാച്ചിലെ 264 സ്കോളർഷിപ്പിന് തുടർച്ചയായാണ് രണ്ടാമത്തെ ബാച്ചിൽ 248 സ്കോളർഷിപ്പുകൾക്കുകൂടി അംഗീകാരം നൽകിയത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവുകൾ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.