അറബ് ഫ്രാഞ്ചൈസി എക്സ്പോ 21ന് ദുബൈയില്‍
text_fieldsദുബൈ: അറബ് മേഖലകളിലെ ഏറ്റവും വലുതും സമഗ്രവുമായ ഏകദിന അറബ് ഫ്രാഞ്ചൈസി എക്സ്പോ സെപ്റ്റംബര്‍ 21ന് ദുബൈ ക്വീന്‍ എലിസബത്ത്-2 ഹോട്ടലില്‍ വെച്ച് നടക്കും. അറബ് ബിസിനസ് മീഡിയ ഗ്രൂപ് ചെയര്മാന് ഖാലിദ് അല്മൈനയുടെ നേതൃത്വത്തില്‍ നടക്കുന്ന എക്സ്പോയില്‍ നൂറോളം ആഗോള ഫ്രാഞ്ചൈസി ബ്രാന്‍ഡുകളും 20ഓളം വിദ്യാഭ്യാസ സെമിനാറുകളും നടക്കും.
എക്സ്പോയില്‍ സംബന്ധിക്കുന്നവര്‍ക്ക് ഫ്രാഞ്ചൈസി ബ്രാന്‍ഡുകള്‍, എക്സിക്യൂട്ടിവുകള്‍, ഫ്രാഞ്ചൈസികള്‍, ഫ്രാഞ്ചൈസി കമ്യൂണിറ്റിയിലെ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുമായി ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും അവസരം ലഭിക്കും.
വളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലുള്ള ഫ്രാഞ്ചൈസികളും റസ്റ്റാറന്റ്, ഹോം സര്‍വിസുകള്‍, ഫിറ്റ്നസ്, സൗന്ദര്യം, പരിചരണം, വ്യവസായ ശ്രേണികള്‍ തുടങ്ങിയ സംരംഭകര്‍ക്കും പഠിതാക്കള്‍ക്കും ആവശ്യമായതെല്ലാം ദുബൈ അറബ് ഫ്രാഞ്ചൈസി എക്സ്പോയിലെ ആകര്‍ഷണമാകും.
ഫ്രാഞ്ചൈസര്മാര്ക്കായി മിതമായ നിരക്കില്‍ ഫ്രാഞ്ചൈസി എക്സിബിഷന്, കോണ്‍ഫറന്‍സുകള്‍, ഇന്‍വെസ്റ്റ്മെന്റ് മീറ്റ്, അറബ് ഫ്രാഞ്ചൈസി അവാര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ സുപ്രധാന പരിപാടികള്‍.
പ്രദര്‍ശനത്തിനും കോണ്‍ഫറന്‍സിലും പുരസ്കാര ചടങ്ങുകളിലും 25ലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അറബ് ഫ്രാഞ്ചൈസി എക്സ്പോ ചെയര്മാന് ഖാലിദ് അല്മൈന പറഞ്ഞു.
ഏകദിന അറബ് ഫ്രാഞ്ചൈസി എക്സ്പോ, ഫ്രാഞ്ചൈസിങ്ങിന്റെ ലോകത്തെക്കുറിച്ചുള്ള അറിവുകളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതാകുമെന്ന് ഇവന്റ് ഡയറക്ടര്‍ ഡോ. എം.എ. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.