അറബ് ഗവ. എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: അറബ് ലോകത്തെ മന്ത്രിമാർക്കും മന്ത്രാലയങ്ങൾക്കും സർക്കാർ പ്രതിനിധികൾക്കും നൽകുന്ന ഗവ. എക്സലൻസ് അവാർഡുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. അറബ് ലോകത്തെ ഏറ്റവും മികച്ച മന്ത്രിയായി ഈജിപ്ത് സാമ്പത്തിക വികസനമന്ത്രി ഹല ഹെൽമി അൽ സഈദ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മന്ത്രാലയമായി സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയത്തിനെ തെരഞ്ഞെടുത്തു. ജോർഡൻ ക്യൂൻ ആലിയ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സലാഹ് അൽ ദിൻ ഇബ്രാഹീമാണ് മികച്ച അറബ് ഗവൺമെൻറ് ജീവനക്കാരൻ. ജോർഡനിലെ തന്നെ നോഹ അഹ്മദ് അൽ സയീദാണ് വനിത ജീവനക്കാരി.
ബഹ്റൈൻ കായിക, യുവജന മന്ത്രലായത്തിെൻറ പദ്ധതികൾക്കാണ് യുവജന ശാക്തീകരണ പദ്ധതിക്കുള്ള അവാർഡ് നൽകിയത്. മികച്ച സർക്കാർ ആപ്ലിക്കേഷനുകളായി സകാനി (സൗദി), തവാസുൽ (ബഹ്റൈൻ), സ്റ്റാർട്ടപ്പ് യുവർ കമ്പനി (സൗദി) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ഷ്യൻ പോർട്ട് ഗവർണർ ആദിൽ മുഹമ്മദ് ഇബ്രാഹിം അൽ ഗദ്ബാനാണ് മികച്ച അറബ് ഗവർണർ. സൗദി, ബഹ്റൈൻ, ഒമാൻ, ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലുള്ളവരാണ് അവാർഡിന് അർഹരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.