സാഹോദര്യത്തിന് കരുത്തായി അറബ് രാഷ്ട്രത്തലവൻമാൻ അബൂദബിയിൽ
text_fieldsഅബൂദബി: അറബ്, ഗൾഫ് രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും പുതിയ അധ്യായം രചിച്ച് അബൂദബിയിൽ രാഷ്ട്രത്തലവൻമാരുടെ സംഗമം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിളിച്ചു ചേർത്ത സാഹോദര്യ കൂടിയാലോചന യോഗത്തിനാണ് യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർഡൻ, ഈജിപ്ത് എന്നീ രാഷ്ട്ര നേതാക്കൾ എത്തിച്ചേർന്നത്.
‘മേഖലയിലെ സമൃദ്ധിയും സ്ഥിരതയും’ എന്ന തലക്കെട്ടിൽ നടന്ന യോഗത്തിലൂടെ വികസനത്തിന് സഹായിക്കുന്ന വിവിധ മേഖലകളിൽ സഹകരണം ഏകീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസി എന്നിവരാണ് യു.എ.ഇ പ്രസിഡന്‍റ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്.
അബൂദബി സാദിയാത്ത് ദ്വീപിലാണ് കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമാനമായ യോഗം ഈജിപ്തിൽ ചേർന്നിരുന്നു. എന്നാൽ ഖത്തർ, ഒമാൻ രാഷ്ട്രത്തലവൻമാൻ ആ യോഗത്തിലുണ്ടായിരുന്നില്ല.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.