അറബി ഭാഷയുടെ പരിണാമത്തെക്കുറിച്ചുള്ള ഗവേഷണം ഷാർജയിൽ ആരംഭിച്ചു
text_fieldsഷാർജ: കഴിഞ്ഞ നൂറ്റാണ്ടുകളിൽ അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പദ്ധതി ഷാർജയിൽ ആരംഭിച്ചു. കൈറോ ആസ്ഥാനമായുള്ള യൂനിയൻ ഓഫ് അറബ് സയൻറിഫിക് ലാംഗ്വേജ് അക്കാദമികളുടെ പിന്തുണയോടെ ഷാർജയിലെ അറബിക് ലാംഗ്വേജ് അക്കാദമി (എ.എൽ.എ) ഈ സംരംഭത്തിന് നേതൃത്വം നൽകും.
ആറു വർഷത്തിനുള്ളിൽ 10 അറബി ഭാഷാ അക്കാദമികളിൽ നിന്നുള്ള ഗവേഷകർ, ഭാഷാശാസ്ത്രജ്ഞർ, എഡിറ്റർമാർ, വിദഗ്ധർ എന്നിവർ എല്ലാ അറബി പദങ്ങളുടെയും ചരിത്രവും പരിണാമവും രേഖപ്പെടുത്തുകയും ഗവേഷണം നടത്തുകയും ചെയ്യും. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പും ശേഷവും അറബി ഭാഷയിലുണ്ടായ ഭാഷാ പരിണാമത്തെ കുറിച്ച് പഠിക്കാനാണ് ശ്രമം.
സംസ്കാരവും വിജ്ഞാനവും പ്രചരിപ്പിക്കുന്നതിൽ ആഗോളതലത്തിൽ അംഗീകാരം നേടിയ എമിറേറ്റായ ഷാർജയിൽ ഈ പദ്ധതിക്ക് പ്രാധാന്യം നൽകിയത് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ്.അദ്ദേഹത്തിെൻറ അചഞ്ചലമായ അർപ്പണബോധം മൂലമാണ് പദ്ധതി ശരിയായ ദിശയിലേക്ക് പോകാൻ കഴിഞ്ഞതെന്ന് എ.എൽ.എ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് സഫി അൽ മോസ്തഘനേമി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.