Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​റ​ബ്​ മീ​ഡി​യ...

അ​റ​ബ്​ മീ​ഡി​യ ഉ​ച്ച​കോ​ടി​ക്ക്​ ദു​ബൈ വേ​ദി​യാ​കും

text_fields
bookmark_border
Arab Media Summit
cancel

ദു​ബൈ: മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ സ​മ്മേ​ള​ന വേ​ദി​യാ​യ അ​റ​ബ് മീ​ഡി​യ സ​മ്മി​റ്റ് 2025 മേ​യ് 26 മു​ത​ൽ 28 വ​രെ ദു​ബൈ​യി​ൽ ന​ട​ക്കും. ദു​ബൈ​യി​ലെ ര​ണ്ടാ​മ​ത്തെ​ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ലാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​റി​ൽ സ​അ​ബീ​ൽ ഹാ​ൾ 5, 6 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ​മ്മി​റ്റ്​ അ​ര​ങ്ങേ​റു​ക. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സം​ഘ​ട​ന​ക​ൾ, പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, എ​ഴു​ത്തു​കാ​ർ, ചി​ന്ത​ക​ർ, ഒ​പീ​നി​യ​ൻ മേ​കേ​ഴ്​​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, അ​റ​ബ് പ്ര​മു​ഖ​രു​ടെ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 6,000 പേ​ർ സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കും. ദു​ബൈ പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ അ​റ​ബ് മീ​ഡി​യ ഫോ​റം, അ​റ​ബ് യൂ​ത്ത് മീ​ഡി​യ ഫോ​റം, അ​റ​ബ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് സ​മ്മി​റ്റ് എ​ന്നി​വ​യും ന​ട​ക്കും. അ​റ​ബ് മീ​ഡി​യ അ​വാ​ർ​ഡ്, അ​റ​ബ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്‌​സ് അ​വാ​ർ​ഡ്, ഇ​ബ്ദാ​അ -അ​റ​ബ് യൂ​ത്ത് മീ​ഡി​യ അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് അ​വാ​ർ​ഡു​ക​ളും ഉ​ച്ച​കോ​ടി സ​മ്മാ​നി​ക്കും.

അ​സാ​ധാ​ര​ണ​മാ​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ കാ​ര​ണ​മാ​യി സു​പ്ര​ധാ​ന​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന് മാ​ധ്യ​മ മേ​ഖ​ല വി​ധേ​യ​മാ​കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​വി​യി​ലേ​ക്കാ​യി ഒ​രു പു​തി​യ കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണെ​ന്നും ദു​ബൈ പ്ര​സ് ക്ല​ബ് ഡ​യ​റ​ക്ട​ർ ഡോ. ​മൈ​ഥ ബി​ൻ​ത് ഈ​സ ബു​ഹു​മൈ​ദ് പ​റ​ഞ്ഞു. മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ഫ​ഷ​ന​ലു​ക​ളും ഉ​ൾ​പ്പെ​ടെ അ​റ​ബ് മാ​ധ്യ​മ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ദു​ബൈ പ്ര​സ് ക്ല​ബ് വി​പു​ല​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsArab Media Summit
News Summary - Arab Media Summit Dubai will be the venue
Next Story