Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ്​ റീഡിങ്​ ചലഞ്ച്​:...

അറബ്​ റീഡിങ്​ ചലഞ്ച്​: ജോർദാനിൽ നിന്നുള്ള 17 കാരൻ ചാമ്പ്യൻ

text_fields
bookmark_border
അറബ്​ റീഡിങ്​ ചലഞ്ച്​: ജോർദാനിൽ നിന്നുള്ള 17 കാരൻ ചാമ്പ്യൻ
cancel
camera_alt

അബ്​ദുല്ല അബു ഖലഫ്​

ദുബൈ: അറബ്​ റീഡിങ്​ ചലഞ്ചിൽ ജോർദാനിൽനിന്നുള്ള 17കാരൻ ചാമ്പ്യനായി. അബ്​ദുല്ല അബു ഖലഫാണ്​ അഞ്ച്​ ലക്ഷം ദിർഹമി​െൻറ (ഒരു കോടി രൂപ) പുരസ്​കാരം സ്വന്തമാക്കിയത്​.

52 രാജ്യങ്ങളിലെ രണ്ട്​ കോടി​ കുട്ടികളെ പിന്നിലാക്കിയാണ്​ ഖലഫി​െൻറ അവാർഡ്​ നേട്ടം. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ വിജയികളെ പ്രഖ്യാപിച്ചത്​.

തിങ്കളാഴ്​ച നടന്ന തത്സമയ ടെലിവിഷൻ പരിപാടിയിലാണ്​ വിജയിയെ തെരഞ്ഞെടുത്തത്​. മൊറോക്കോയുടെ സാറാ അൽ ദാഈഫ്​ രണ്ടാം സ്​ഥാനം നേടി. സൗദിയുടെ ദിയാ അൽ ഖൈസും, സുഡാ​െൻറ യൂസ്​റാ മുഹമ്മദ്​ അൽ ഇമാം, ഈജിപ്​തി​െൻറ അബ്​ദുൽ റഹ്​മാൻ മൻസൂർ അഹ്​മദ്​ മുഹമ്മദ്​ എന്നിവർ യഥാക്രമം മൂന്ന്​, നാല്​, അഞ്ച്​ സ്​ഥാനങ്ങൾ നേടി.

മികച്ച സ്​കൂളായി ഇൗജിപ്​തിലെ അൽ ഗൊരൈയ്​ബ്​ സ്​കൂളിനെ തെരഞ്ഞെടുത്തു. പത്ത്​ ലക്ഷം ദിർഹമാണ്​ ഈ സ്​കൂളിന്​ ലഭിക്കുക. 96000 സ്​കൂളുകളിൽ നിന്നാണ്​ ഈ സ്​കൂളിനെ തെരഞ്ഞെടുത്ത്​. യു.എ.ഇയിലെ മൊസ അൽ ഗന്നയാണ്​ മികച്ച സൂപർവൈസർ. ഇവർക്ക്​ മൂന്ന്​ ലക്ഷം ദിർഹം ലഭിക്കും. 1.20 ലക്ഷം പേരിൽ നിന്നാണ്​ മൊസയെ തെരഞ്ഞെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiarab reading challenge
News Summary - Arab Reading Challenge: 17-year-old champion from Jordan
Next Story