Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഞ്ചാര വൈവിധ്യങ്ങളുടെ...

സഞ്ചാര വൈവിധ്യങ്ങളുടെ ആഘോഷം

text_fields
bookmark_border
സഞ്ചാര വൈവിധ്യങ്ങളുടെ ആഘോഷം
cancel

സാ​ങ്കേതിക വിദ്യക്കും സുസ്ഥിരതക്കും പ്രാധാന്യം സഞ്ചാരികളെ മാടിവിളിക്കുന്ന നഗരമാണ്​ ദുബൈ. കേട്ടറിഞ്ഞവരെല്ലാം ഓടിയെത്തുന്ന നാട്​. ലോകത്തൊന്നടങ്കമുള്ള സഞ്ചാര ലോകത്തെ ഒരു കൂടക്കീഴിൽ അണിനിരത്തുകയാണ്​ ദുബൈ വീണ്ടും. പശ്​ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം)​ തിങ്കളാഴ്​ച ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ തുടക്കമാകും. മേയ്​ നാല്​ വരെ നീണ്ടുനിൽക്കുന്ന മേളയിൽ 100 രാജ്യങ്ങളിലെ 2000ഓളം പ്രദർശകർ അണിനിരക്കും. ഇതിൽ 100ഓളം പുതിയ പ്രദർശകരുമുണ്ടാകും.

ഇക്കുറി മൂന്ന്​ വേദികളിലായി 63 കോൺഫറൻസുകളും നടക്കുന്നുണ്ട്​. ഗ്ലോബൽ സ്​റ്റേജ്​, ട്രാവൽ ടെക്​ സ്​റ്റേജ്​, സസ്​റ്റൈനബിലിറ്റി ഹബ്​ എന്നീ പേരുകളിലായാണ്​ കോൺഫറൻസ്​ വേദികൾ ഒരുക്കിയിരിക്കുന്നത്​. സഞ്ചാര മേഖലയിലെ പുതിയ ആശയങ്ങളും ട്രെൻഡുകളും പരിചയപ്പെടുത്തുന്ന മേളയാണിത്​. ടൂറിസം രംഗത്തെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളുടെ പവലിയനുകളുണ്ടാകും. പുതിയ ബിസിനസ്​ മേഖല തുറക്കുന്ന എ.ടി.എമ്മിൽ കോടിക്കണക്കിന്​ രൂപയുടെ ഇടപാടുകളും പുതിയ ​കരാർ ഒപ്പുവെക്കലും നടക്കും. യു.എ.ഇയുടെ സഞ്ചാര സാധ്യതകൾക്ക്​ പുറമെ വിവിധ ഗൾഫ്​ രാജ്യങ്ങളും പവലിയനുകളുമായുണ്ടാകും. അ​റബ്​ ലോകത്ത്​ നടക്കുന്നതാണെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി ഇവിടെയെത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും പങ്കാളികളാകും. വിവിധ എയർലൈൻ കമ്പനികളും പുതിയ സാധ്യതകൾ വിവരിക്കും.

ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും. സാ​ങ്കേതിക വിദ്യക്ക്​ ഊന്നൽ നൽകിയായിരിക്കും 30ാം എഡിഷൻ അരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച 80-ലധികം ട്രാവൽ ടെക്‌നോളജി കമ്പനികളെ ഇക്കുറി അവതരിപ്പിക്കും. സാങ്കേതിക മേഖലയ്ക്കായി മാത്രം 2,000 ചതുരശ്ര മീറ്ററിലധികം പ്രദർശന സ്ഥലം മാറ്റി വെച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54.7% വർദ്ധനയാണ് ഈ മേഖലക്ക്​ ഇക്കുറി നൽകിയിരിക്കുന്നത്​. ഈ മേഖലയിലെ നിർമിത ബുദ്ധിയുടെ കടന്നുവരവ്​ ചർച്ചാവിഷയമാകും.

ഇതിന്​ പുറമെ പരിസ്ഥിതി സൗഹൃദ യാത്രാ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ സുസ്ഥിരതാ ഹബ്ബുമുണ്ടാകും. എ.ടി.എമ്മിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്തരമൊരു ഹബ്​ സ്ഥാപിക്കുന്നത്​. ‘വർക്കിംഗ് ടുവേർഡ് നെറ്റ് സീറോ’ എന്ന വിഷയത്തിലൂ​ന്നിയായിരിക്കും ഇവിടെയുള്ള സെഷനുകൾ അരങ്ങേറുക. 2023 നവംബറിൽ ദുബൈ എക്‌സ്‌പോ സിറ്റിയിൽ നടക്കുന്ന കോപ്28-ന് മുന്നോടിയായ ചർച്ചകളും അരങ്ങേറും. സഞ്ചാര മേഖലയിലെ സുസ്​ഥിരത പുരസ്കാരവും ഏർപെടുത്തുന്നുണ്ട്​. https://www.wtm.com/atm/en-gb.html എന്ന വെബ്​സൈറ്റ്​ വഴി രജിസ്റ്റർ ചെയ്ത്​ പ​ങ്കെടുക്കാം. ഇന്ന്​ വരെ (ഞായറാഴ്ച) രജിസ്​ട്രേഷൻ സൗജന്യമാണ്​. നാളെ മുതൽ പണം അടച്ച്​ രജിസ്റ്റർ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiArabian travel market
News Summary - Arabian travel market
Next Story