തഅല്ലമു അല്ലുഹഗത്തുല്‍ല അറബിയ്യത്തു മജാനന്‍
text_fieldsദുബൈ: മുകളിൽ കൊടുത്ത തലക്കെട്ട് വായിച്ച് മനസിലാവാത്തവർ വിഷമിക്കരുത്. ഏതാനും ദിവസം കൊണ്ട് ഇതല്ല ഇതിനേക്കാൾ നന്നായി അറബി പറയാനും മനസിലാക്കാനും നിങ്ങൾക്കും പഠിക്കാനാവും-തലക്കെട്ടിൽ പറയുന്നതു പോലെ തീർത്തും സൗജന്യമായി. ബിൽ അറബി എന്ന പദ്ധതിയുടെ ഭാഗമായി അറബി പഠനത്തിന് സൗജന്യ ശിൽപശാലകളും സൗകര്യങ്ങളുമൊരുക്കുന്നത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഫൗണ്ടേഷൻ (എം.ബി.ആർ.എഫ്) ആണ്. ഖിൻദീൽ പ്രിൻറിങ് ആൻറ് പബ്ലിഷിങ് വിഭാഗവുമായി സഹകരിച്ച് പൊതു^സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുസ്തകങ്ങളും ലഭ്യമാക്കും.
യു.എ.ഇ സമൂഹത്തിെൻറ അന്തസത്തയായ അറബി ഭാഷ അതറിയാത്തവർക്ക് പഠിപ്പിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ശുഭകരമാക്കാനും മറ്റ് സംസ്കാരങ്ങളുമായി മികച്ച ആശയ വിനിമയത്തിനും സഹായകമാകുമെന്ന് എം.ബി.ആർ ഫൗണ്ടേഷൻ സി.ഇ.ഒ ജമാൽ ബിൻ ഹുവൈറിബ് പറഞ്ഞു. പാഠപുസ്തകങ്ങൾക്കു പുറമെ ചെറു വീഡിയോകൾ, ട്വിറ്റർ ചർച്ചകൾ എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും അധ്യയനം നടത്തും.ഡിസംബർ 18ന് െഎക്യരാഷ്ട്ര സഭ അറബി ഭാഷാ ദിനം ആചരിക്കവെ യുവജനതയെ സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലും അറബി ഉപയോഗിക്കാൻ പ്രചോദിപ്പിക്കുന്ന പരിപാടികളും ബിൽ അറബി നടത്തും.
വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് വായന ക്ലബുകളും ആരംഭിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ക്ലബുകളിൽ സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം നൽകുമെന്ന് മന്ത്രാലയം പ്രതിനിധി ജമീല അൽ മുഹൈരി വ്യക്തമാക്കി. അറബി വായനക്കു പുറമെ സാഹിത്യ രചനക്കും പ്രധാന്യം നൽകും. മികവു പുലർത്തുന്ന കുട്ടികളെ ആദരിക്കുകയും ചെയ്യും. വിവിധ മാളുകളിലും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.