കുട്ടികൾ വാഹനത്തില്‍ തനിച്ചാണോ ?പൊലീസ് നടപടിയുണ്ടാകും
text_fieldsഅജ്മാന്: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപ്പോകുന്നതിനെതിരെ അജ്മാന് പൊലീസ്. രക്ഷിതാക്കള്‍ കുട്ടികളെ അശ്രദ്ധയോടെ വാഹനത്തില്‍ ഇരുത്തിപ്പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് മുന്നറിയിപ്പുമായി രംഗത്ത് വരാന്‍ കാരണം. താപനില ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ ഒറ്റക്കിരുത്തിപ്പോകുന്നതുമൂലം ജീവഹാനിപോലും സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുമുണ്ട്.
കടുത്ത വേനൽ നിലനില്‍ക്കുന്ന അവസരത്തില്‍ വാഹനത്തില്‍ താപനില സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമാകുന്ന അവസ്ഥയിൽ ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുക കുട്ടികൾക്ക് എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പെട്ടെന്നുതന്നെ വലിയ അപകടത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുറത്ത് ഉയര്‍ന്ന താപനില നിലനില്‍ക്കുന്നതിനാല്‍ അടച്ചിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ താപനില 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.