എന്തു പറഞ്ഞാലും വിവാദമാക്കുന്നത് ശരിയായ പ്രവണതയല്ല -ജോസഫ് അന്നംകുട്ടി
text_fieldsഷാര്‍ജ: സാമൂഹ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എന്തു പറഞ്ഞാലും വിവാദത്തിലേക്കും പ്രശ്നങ്ങളിലേക്കും പോവുകയാണെന്നും യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. ഷാർജ പുസ്തകോത്സവത്തിൽ അതിഥിയായെത്തിയ അദ്ദേഹം സദസ്സുമായി സംവദിക്കുകയായിരുന്നു.
സാമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരുകയാണ്. പലപ്പോഴും വിഡിയോ ചെയ്യുമ്പോള്‍ പിന്നീട് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നതായി അറിയുന്നു.
സമൂഹ മാധ്യമങ്ങളില്‍ നല്ല ശ്രദ്ധവേണം. ചിലപ്പോള്‍ അപകടകരമായ പരിസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. തന്റെ ആദ്യ പുസ്തകങ്ങളില്‍നിന്നും പുതിയ പുസ്തകത്തിലേക്ക് നാലു വര്‍ഷത്തെ ദൂരമുണ്ട്. മതപരമായ കാര്യങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. മതവിശ്വാസം അന്യരെ അലോസരപ്പെടുത്താത്ത കാലത്തോളം അതു നല്ലതാണ്. ലൈംഗികതയും ആത്മീയതയും സ്വകാര്യ വിഷയങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും ജോസഫ് പറഞ്ഞു. 'സ്നേഹം കാമം ഭ്രാന്ത്' എന്ന മൂന്നാമത്തെ പുസ്തകത്തിന്റെ കവര്‍ പ്രകാശനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.