അൽഐൻ അമിറ്റി ക്ലബ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിക്കുന്നു
text_fieldsഅൽഐൻ: അൽഐനിലെ കായികപ്രേമികൾക്ക് ആവേശംനിറഞ്ഞ മറ്റൊരു മത്സരക്കാഴ്ചക്ക് കളമൊരുക്കാൻ ഐൻ അൽഐൻ അമിറ്റി ക്ലബ് ‘അൽഐൻ പഞ്ച 2023’ എന്ന പേരിൽ ഈ മാസം 16ന് ഇന്റർ യു.എ.ഇ പഞ്ചഗുസ്തി മത്സരം (ആം റെസലിങ് ചാമ്പ്യൻഷിപ്) സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ഭാഗമായി അൽഐൻ ലുലു കുവൈത്തിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങ് ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ്, മധു ഓമനക്കുട്ടൻ, അൽഐൻ ലുലു റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, കുവൈത്താത്ത് ലുലു ജനറൽ മാനേജർ ഫിറോസ് ബാബു തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
ഐൻ അമിറ്റി ക്ലബ് ജനറൽ സെക്രട്ടറി ലിജേഷ് ചിന്നപ്പൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ചു.
സ്വദേശീയരും നിലവിൽ പ്രവാസികളായിട്ടുള്ളവരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പഞ്ചഗുസ്തി താരങ്ങൾ മാറ്റുരക്കുന്ന മത്സരം ജൂലൈ 16ന് മൂന്നു മണി മുതൽ അൽ ഐൻ ലുലു കുവൈത്താത്ത് അങ്കണത്തിൽ നടക്കും.
രാജ്യ ഭാഷ വ്യത്യാസമില്ലാതെ അരങ്ങേറുന്ന വാശിയേറിയ മത്സരത്തിൽ 75 കിലോക്ക് താഴെയും 75 കിലോക്കും 85 കിലോക്കുമിടയിലും 85 കിലോക്ക് മുകളിലുമായി മൂന്നു വിവിധ തൂക്കങ്ങളിലായാണ് മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.