അരോമ പൊന്നോണം
text_fieldsഅജ്മാൻ: ആലുവ റസിഡൻസ് ഓവർസിസ് മലയാളീസ് അസോസിയേഷനായ അരോമ പൊന്നോണ പരിപാടിയൊരുക്കി. തിരുവാതിരക്കളിയും ഒപ്പനയും കോർത്തിണക്കിയ സംഗീത-നൃത്തശിൽപം മതസൗഹാർദത്തിന്റെ നേർചിത്രമായി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ വിവിധ എമിറ്റേറ്റുകളിലെ, ആലുവക്കാരായ നിരവധി പേർ പങ്കെടുത്തു. അരോമ ഫാമിലിയുടെ കലാ-സ്പേർട്സ് മത്സരങ്ങളോടെയാണ് പരിപാടിക്ക് തുടക്കമായത്.
പൂക്കളം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.അരോമ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മുഹമ്മദ് പൊന്നോണം-2023 ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാദിർഷ അലി അക്ബർ, ആരോമൽ പ്രസിഡന്റ് അഡ്വ. ഫെബി ഷിഹാബ്, സെക്രട്ടറി അഡ്വ. ഷെമീന ശബീബ് എന്നിവർ സംസാരിച്ചു.
അരോമയുടെ ഏറ്റവും മുതിർന്ന അംഗമായ പി.കെ. മൊയ്തീനെയും മലയാളി മങ്ക-2023ലെ റണ്ണർഅപ്പായ സംഗീത ഭാസ്കരനെയും പരിപാടിയിൽ ആദരിച്ചു. പൊന്നോണം പരിപാടിയുടെ കൺവീനർ അബു സബാഹ് സ്വാഗതവും അജ്മാൻ പ്രസിഡന്റ് ഷുഹൈബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.