Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുമാപ്പ്​...

പൊതുമാപ്പ്​ അപേക്ഷകർക്ക്​ വിപുല സൗകര്യങ്ങളുമായി അവീർ ഒരുങ്ങി

text_fields
bookmark_border
പൊതുമാപ്പ്​ അപേക്ഷകർക്ക്​ വിപുല സൗകര്യങ്ങളുമായി അവീർ ഒരുങ്ങി
cancel

ദുബൈ: ആഗസ്​റ്റ്​ ഒന്നിന്​ ആരംഭിക്കുന്ന യു.എ.ഇ പൊതുമാപ്പ്​ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക്​ എല്ലാ വിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച്​ ദുബൈ ജനറൽ ഡയറക്​​ടറേറ്റ്​ ഒഫ്​ റെഡിസൻസി ആൻറ്​ ഫോറിനേഴ്​സ്​ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ) കാര്യാലയത്തി​​​െൻറ നേതൃത്വത്തിൽ അൽ അവീറിൽ കേന്ദ്രം സജ്ജമായി. മൂവായിരം പേരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന ട​​െൻറുകളാണ്​ ഒന്നാം തീയതി മുതൽ പ്രവർത്തനമാരംഭിക്കുക. സ്​ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ട​​െൻറുകളുണ്ടാവും. ദുബൈ പൊലീസ്​, ഇമിഗ്രേഷൻ, മാനവശേഷി സ്വദേശിവത്​കരണ മന്ത്രാലയം എന്നിവയുടെ ഉദ്യോഗസ്​ഥരും വിവിധ എംബസികളുടെയും കോൺസുലേറ്റുകളുടെയും പ്രതിനിധികളും പൊതുമാപ്പ്​ കേന്ദ്രങ്ങളിലുണ്ടാവുമെന്ന്​ ജി.ഡി.ആർ.എഫ്​.എ ഡയറക്​ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ അൽ മറി മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട്​ എട്ടുവരെ കേന്ദ്രം പ്രവർത്തിക്കും. 40 കൗണ്ടറുകളുണ്ടാവും. വിവിധ ഭാഷകളിൽ പ്രാവിണ്യമുള്ള നിരവധി ഉദ്യോഗസ്​ഥരും.
വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത്​ തുടരുന്നവർക്ക്​ പിഴയൊന്നും കൂടാതെ നാട്ടിലേക്ക്​ മടങ്ങാൻ  ഇവിടെ സൗകര്യമൊരുക്കും. ​പാസ്​പോർട്ടു മാത്രമാണ്​ ഒാരോ അപേക്ഷകനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടത്​. പാസ്​പോർട്ട്​ ഇല്ലാത്തവർ അത്​ എങ്ങിനെ സംഭവിച്ചുവെന്ന്​ വെളിപ്പെടുത്തണം. അവർക്ക്​​ അതാതു രാജ്യത്തി​​​െൻറ എംബസി^കോൺസുലേറ്റ്​ പ്രതിനിധികളുടെ സഹായത്തോടെ രേഖകളും താൽകാലിക പാസ്​പോർട്ടും സംഘടിപ്പിക്കാനാവും. ഒൗട്ട്​ പാസ്​ ലഭിച്ചു കഴിഞ്ഞാൽ 21 ദിവസത്തിനകം രാജ്യം വിടണം. ഇല്ലാത്ത പക്ഷം മാപ്പ്​ അസാധുവാകും. പിഴകളും ബാധ്യതകളുമെല്ലാം അടക്കേണ്ടിയും വരും. പൊതുമാപ്പ്​ കാലയളവ്​ പ്രയോജനപ്പെടുത്തി സാധുവായ വിസയിലേക്ക്​ മാറാൻ ആഗ്രഹിക്കുന്നവർക്ക്​ ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 43 ആമിർ സ​​െൻററുകളിൽ സേവനം തേടാം. പിഴകൾ റദ്ദാക്കൽ, എമിറേറ്റ്​ ​െഎ.ഡി, തൊഴിൽ പെർമിറ്റ്​ തുടങ്ങിയ രേഖകളെല്ലാം അവിടെ നിന്ന്​ ലഭിക്കും. ഒാടിപ്പോയതായി കേസുകളുള്ളവർക്ക്​ അവ പരിഹരിക്കാനും ഇവിടെ സൗകര്യമുണ്ട്​. എന്നാൽ മറ്റ്​ സിവിൽ,ക്രിമിനൽ കേസുകൾ ഉളളവർക്ക്​ അവയിൽ നിന്ന്​ വിടുതൽ നേടി മാത്രമേ പൊതുമാപ്പി​​​െൻറ പ്രയോജനം തേടാൻ കഴിയുകയുള്ളൂ
ദുബൈയിൽ നിന്നുള്ള അപേക്ഷകരെ ഉദ്ദേശിച്ചാണ്​ അവീറിലെ കേന്ദ്രം സജ്ജമാക്കുന്നതെങ്കിലും ഏത്​ എമിറേറ്റിൽ നിന്നുള്ളവർക്കും ഇവിടെ സേവനം ലഭ്യമാവും. റോഡ്​ ഗതാഗത അതോറിറ്റി പ്രത്യേക ബസ്​ സർവീസ്​ നടത്തും. ആരോഗ്യ കേന്ദ്രവും ഇവിടെ  തുറക്കും. 
 രേഖകളില്ലാത്ത സ്​ത്രീകളുടെയും കുട്ടികളുടെയും വിഷയം പരിശോധിക്കുന്നതിനും പരിഹാരം കാണുന്നതിനും ഹ്യൂമാനിറ്റേറിയൻ വിഭാഗം ശ്രദ്ധിക്കുമെന്ന്​ അസിസ്​റ്റൻറ്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ ഖലാഫ്​ അഹ്​മദ്​ അൽ ഗൈത്​ വ്യക്​തമാക്കി.  ഒളിച്ചോടിപ്പോയെന്ന കേസ്​ തീർക്കാൻ 121 ദിർഹമാണ്​ വ്യക്​തികൾ അടക്കേണ്ടത്​. സ്വകാര്യ കമ്പനികൾക്ക്​ ഇത്​ 521 ദിർഹവും സർക്കാർ മേഖലയിൽ 71ദിർഹവുമാണ്​. എക്​സിറ്റ്​ പെർമിറ്റിന്​ 221 ദിർഹമാണ്​ നിരക്ക്​. 
രേഖകൾ കൃത്യമാക്കി യു.എ.ഇയിൽ തുടരാനും ജോലിയിൽ ഏർപ്പെടാനും​ ആഗ്രഹിക്കുന്നവർക്ക്​ www.moher.gov.ae എന്ന വെബ്​സൈറ്റിൽ തൊഴിൽ തേടി രജിസ്​റ്റർ ചെയ്യാം. അവർക്ക്​ ജോലി ലഭിക്കുമെന്ന്​ ഉറപ്പില്ല. എന്നാൽ യോജിച്ച തൊഴിലവസരം വന്നാൽ പരിഗണന ലഭിക്കും.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnesty
News Summary - arrangements for amnesty in uae-uae-gulfnews
Next Story