ഷാർജയിൽ മാരകശേഷിയുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsഷാർജ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കുമരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടെത്തിയത്. മനുഷ്യനിർമിതമാണ് ഈ മയക്കുമരുന്നെന്ന് അധികൃതർ അറിയിച്ചു.
വിദേശ ലാബുകളിൽ വികസിപ്പിച്ചെടുത്ത മയക്കുമരുന്നുകളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവ ദ്രാവക രൂപത്തിലും ഉണക്കിയും വാതകമാക്കിയും മാറ്റാൻ സാധിക്കുമെന്നും സൗന്ദര്യവർധക വസ്തുക്കൾ, ഭക്ഷണം തുടങ്ങി ഏത് ഉൽപന്നത്തിന്റെയും ഭാഗമായി ഈ മരുന്നുകളുടെ രൂപം എളുപ്പത്തിൽ മാറ്റാനും മറയ്ക്കാനും കഴിയുമെന്നും കെമിക്കൽ അനാലിസിസ് വിദഗ്ധൻ ഡോ. താജ് എൽസി അബ്ബാസ് പറഞ്ഞു. ഹൃദയമിടിപ്പ് വർധിക്കൽ, ഉയർന്ന രക്തസമ്മർദം, ഛർദി, മനോരോഗം എന്നിവ ഉൾപ്പെടെ മറ്റു ഗുരുതരമായ രോഗങ്ങളും മനുഷ്യനിർമിത മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുമെന്ന് വിദഗ്ധർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.