അബൂദബിയിലെത്തി ആറാം ദിവസം വീണ്ടും പരിശോധന നടത്തണം
text_fieldsഅബൂദബി: അബൂദബി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം. 50 ദിർഹമിെൻറ ലേസർ പരിശോധനയായ ഡി.പി.ഐ ടെസ്റ്റോ പി.സി.ആർ ടെസ്റ്റോ നടത്തി നെഗറ്റിവാകുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ അബൂദബിയിലേക്ക് പ്രവേശിക്കാൻ കഴിയും.എന്നാൽ, അബൂദബിയിൽ എത്തിയ ശേഷം ആറാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തണമെന്നും അബൂദബി ദുരന്തനിവാരണ സമിതി അറിയിച്ചു. ആറ് ദിവസത്തിനുള്ളിൽ അബൂദബിയിൽ നിന്ന് മടങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവ് ആയവരെ നേരത്തെയും അബൂദബിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവ് ആയവർക്ക് ആറ് ദിവസത്തിനുള്ളിൽ ഡി.പി.ഐ ടെസ്റ്റ് നടത്തിയാൽ പ്രവേശനാനുമതി നൽകിയിരുന്നു.ഇന്നുമുതൽ ഇവയിൽ ഏതെങ്കിലും ഒരു ടെസ്റ്റിൽ നെഗറ്റിവ് ആയാൽ മതി. എന്നാൽ, അബൂദബിയിലെത്തുന്നവർ അവിടെ ആറ് ദിവസത്തിൽ കൂടുതൽ തുടർച്ചയായി താമസിച്ചാൽ അടുത്തദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം എന്നാണ് പുതിയ നിബന്ധന. ഇത് ഓരോ സന്ദർശനത്തിലും ബാധകമാണ്.അബൂദബിയിൽ നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയമായി ഡോസ് സ്വീകരിച്ചവർക്ക് മറ്റ് പരിശോധന ഫലത്തിെൻറ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.