ഫ്രഞ്ച് കലയുടെ മഹനീയ ശേഖരവുമായി ആർട്ട് എക്സിബിഷന് തുടക്കം
text_fieldsദുബൈ: ആർട്ട് യു.എ.ഇയുടെ ഈ വർഷത്തെ ആദ്യത്തെ ആർട്ട് എക്സിബിഷന് ദുബൈ തുടക്കം. ശൈഖ് സായിദ് റോഡിലെ പീപ്ൾ ഓഫ് ഫെയ്ത് ഷോറൂമിലെ എക്സിബിഷൻ ഹാളിലാണ് പ്രദർശനം.
ആർട്ട് 19 എന്ന പേരിലുള്ള എക്സിബിഷനിൽ 18,19 നൂറ്റാണ്ടുകളിലെ ഫ്രഞ്ച് പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഫർണിച്ചറുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പ്രദർശനത്തിന്റെ ഉദ്ഘാടനം ശൈഖ് സലിം ഖാലിദ് ഹുമൈദ് അൽ ഖാസിമി നിർവഹിച്ചു. ആർട്ട് യു.എ.ഇയുടെ 151ാമത് ആർട്ട് എക്സിബിഷനാണിത്. അബൂദബി രാജകുടുംബത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ജയ് നാരായൺ ഗുപ്ത, ശൈഖ് ഒമർ ബിൻ സായ്ദ് ആൽ നഹ്യാൻ പ്രൈവറ്റ് ഓഫിസ് സി.ഇ.ഒ ആമിന അൽ ദഹരി, ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ അൽ മുത്തവ, ഫ്രാൻസ് കോൺസൽ പാസ്കൽ റുഫി, ദുബൈ ആർട്ട് അവാർഡ്സ് സഹസ്ഥാപകൻ സക്കറിയ മുഹമ്മദ്, യാല്ല ലോട്ടോ ഫൗണ്ടർ ബോബ് മോറിസൺ, ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് ഹെഡ് ഫാത്തിമ അൽ ശംസി, ആദ്യ അറബ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുവാദ് അൽ സുവൈദി, ശൈഖ് ഒമർ ബിൻ സായിദ് ആൽ നഹ്യാൻ പ്രൈവറ്റ് ഓഫിസ് ഉപദേഷ്ടാവ് സഞ്ജയ് നദ്കർണി, ആർട്ട് യു.എ.ഇ സഹസ്ഥാപക സായ ഫതൂം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ ഫ്രഞ്ച് ആർട്ട് ശേഖരത്തിനുടമയായ ജവഹരിയുടെ ദുബൈ ആസ്ഥാനമായ 19 സെഞ്ച്വറി ആർട്ട് കലക്ഷനുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 25 വരെയാണ് പ്രദർശനം. ഫെബ്രുവരി ഒന്നു മുതൽ ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള എക്സിബിഷനിൽ ചൈനീസ് ആർട്ട് ഗ്രൂപ്പിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മാർച്ചിൽ റമദാനോടനുബന്ധിച്ച് ഒമാനി ആർട്ടിസ്റ്റ് സഫിയ അൽ ഷൈബാനിയുടെ അറബിക് കാലിഗ്രഫി എക്സിബിഷനും ഏപ്രിലിൽ ബുർജ് ഖലീഫയിലെ അർമാനിയിൽ ദുബൈ ആർട്ട് അവാർഡ്സ് സംഘടിപ്പിക്കുമെന്ന് ഫൗണ്ടർ സത്താർ അൽ കരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.