art fest started
text_fieldsദുബൈ: മുപ്പതോളം മത്സര ഇനങ്ങളിലായി 300 ഓളം കലാകാരന്മാർ മാറ്റുരക്കുന്ന ദുബൈ കെ.എം.സി.സി സർഗോത്സവത്തിന് തുടക്കമായി. 'അഭിമാനത്തോടെ അതിജീവനത്തിലേക്ക്'എന്ന സന്ദേശവുമായി ആരംഭിച്ച പരിപാടിയുടെ ക്വിസ് മത്സരം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽനിന്ന് പങ്കെടുത്ത മത്സരാർഥികളിൽ മുഖ്താർ പുറക്കാട്ടിരി (കോഴിക്കോട്), ഹബീബ് റഹ്മാൻ തളിപ്പറമ്പ് (കണ്ണൂർ) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടും മൂന്നും സ്ഥാനങ്ങൾ ഷകീർ കുന്നിക്കൽ (തൃശൂർ), രഹ്നാസ് യാസീൻ (വയനാട്) എന്നിവർ നേടി. മുജീബ് തരുവണ ക്വിസ് മാസ്റ്ററായിരുന്നു. കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ വേങ്ങര, ഹനീഫ് ചെർക്കളം, കെ.പി.എ. സലാം, ജില്ല ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അബ്ബാസ് ഹാജി, മൂസ കോയമ്പ്രം, ജമാൽ മാനയത്ത് തുടങ്ങിയവർ ആശംസ നേർന്നു. സർഗോത്സവം ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
കൺവീനർ മജീദ് മടക്കിമല സ്വാഗതവും കോഒാഡിനേറ്റർ റഗ്‌ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു. ടി.എം.എ. സിദ്ദീഖ്, റഈസ് കോട്ടക്കൽ, ജാസിം, അമീൻ തിരുവനന്തപുരം, അസീസ് പന്നിത്തടം, അഷ്‌റഫ് തോട്ടോളി, സിദ്ദീഖ് ചൗക്കി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.