ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റിയിൽ ആദ്യ ബിരുദദാനച്ചടങ്ങ് ഇന്ന്
text_fieldsഅബൂദബി: മുഹമ്മദ് ബിന്‍ സായിദ് നിര്‍മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യൂനിവേഴ്സിറ്റിയില്‍ പ്രഥമ ബിരുദദാനച്ചടങ്ങ് ഞായറാഴ്ച നടക്കും. മസ്ദര്‍ സിറ്റിയിലെ അബൂദബി ഊര്ജകേന്ദ്രത്തിലാണ് പരിപാടി.
25 രാജ്യങ്ങളിലെ 59 വിദ്യാര്‍ഥികളാണ് നിര്‍മിതബുദ്ധിയില്‍ ബിരുദം കരസ്ഥമാക്കുക. ഭാവി വളര്‍ച്ചക്ക് നിര്‍മിതബുദ്ധി സുപ്രധാന ഘടകമാണ് എന്നതിനാല്‍ യു.എ.ഇയുടെ ദീര്‍ഘവീക്ഷണ പദ്ധതികള്‍ക്ക് കരുത്തുപകരുന്നതായിരിക്കും ലോകത്തിലെ ആദ്യത്തെ നിര്‍മിതബുദ്ധി യൂനിവേഴ്സിറ്റിയും അതിന്റെ പ്രവര്‍ത്തനങ്ങളുമെന്നാണ് വിലയിരുത്തല്‍.
സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം മുഹമ്മദ് ബിന്‍ സായിദ് നിര്‍മിതബുദ്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ ഹംഗേറിയന്‍ പൗര ഫെലിസിയ കോവാക്സ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.