ചിത്രമെഴുത്ത് വസന്തം
text_fieldsലോകോത്തര സുകുമാരകലകളുടെ സംഗമ ഭൂമിയായി റാസല്‍ഖൈമയിലെ പുരാതന കുടിയേറ്റ പട്ടണമായ ജസീറ അല്‍ ഹംറ. ചിത്രകലാ പ്രേമികളുടെ മനം നിറച്ച് മുന്നേറുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ഒൗട്ട് ഡോര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ വേദി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമാവുകയാണ്. ഫെബ്രുവരി മൂന്നിന് തുടങ്ങിയ ഫെസ്റ്റിവല്‍ 28നാണ് അവസാനിക്കുക. പ്രകൃതി, സാംസ്ക്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ച്ചപ്പാടുകള്‍, പരിസ്ഥിതി , പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ വിസ്മയിപ്പിക്കുന്ന ആവിഷ്ക്കാരങ്ങളാണ് കലാകാരന്മാര് ഇവിടെ അവതരിപ്പിക്കുന്നത്. വിനോദ മേഖലയില്‍ പുതിയ ഉയരങ്ങളിലെത്തിയ റാസല്‍ഖൈമ ആര്‍ട്ട് ഫെസ്റ്റിവലിലൂടെ സര്‍ഗാത്മക കേന്ദ്രമെന്ന നിലയിലും പദവി ഉറപ്പിക്കുകയാണ്.
12 വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ ഫെസ്റ്റിവലില്‍ 35 രാജ്യങ്ങളാണ് പങ്കാളികള്‍. യു.എ.ഇയിലെയും ലോക രാജ്യങ്ങളിലെയും കലാകാരന്മാര്ക്കൊപ്പം അരോഹി നിംകേദ്ക്കര്, അമിത് ശര്‍മ, സൈനത്ത് മണികണ്ഠന്, ആര്യാഹി ശരണ്കാന്ത് തുടങ്ങിയ ഇന്ത്യന്‍ കലാകാരന്മാരുടെയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കല, പൈതൃക സംവാദം, വളര്‍ത്തു മൃഗങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വാരാന്ത്യ പരിപാടികള്‍, ആര്‍ട്ട് വര്ക്ഷോപ്പുകള്, സംഗീത വിരുന്ന്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇവിടെ നടന്നു വരുന്നത്. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയും ചൊവ്വ മുതല്‍ വ്യാഴം വരെയും ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് പ്രദര്‍ശനം. തിങ്കളാഴ്ച്ച അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.